മെസി നെയ്മർ എംബാപ്പെ.. ഇവർ മൂന്നുപേരും ഒരു ടീമിൽ ഒരുമിച്ചെങ്കിലും ആ ടീമിന് കാര്യമായ ട്രോഫികളൊന്നും നേടാനിയിരുന്നില്ല. എന്തായിരുന്നു പിഎസ്ജിക്ക് പറ്റിയതെന്ന് തുറന്നു പറയുകയാണ് സൂപ്പർ താരം നെയ്മർ. 2017-ലാണ് ബാഴ്സ വിട്ട് നെയ്മർ പിഎസ്ജിയിലേക്ക് ചേക്കേറുന്നത്. നാലുവർഷത്തിനിപ്പുറം അർജൻ്റൈൻ ഇതിഹാസനും ബാഴ്സയോട് ഗുഡ് ബൈ പറഞ്ഞ് പാരീസിലേക്ക് പറന്നു. എന്നാൽ ഈ വരവ് ടീമിന്റെ പ്രകടനത്തിൽ സ്വാധീനവും ചെലുത്തിയില്ല. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുകയാണ് ബ്രസീലിയൻ. മെസി ടീമിലെത്തിയതോടെ ഫ്രഞ്ച് താരം എംബാപ്പെയ്‌ക്ക് അസൂയയുണ്ടായിരുന്നതായി നെയ്മർ വ്യക്തമാക്കി. ഞാൻ എത്തുമ്പോൾ എനിക്ക് അവനുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. അവൻ ചെറിയ ചെക്കനായിരന്നു, കരിയറിന്റെ തുടക്കത്തിലായിരുന്നു. പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് ഞങ്ങൾ സൗഹൃദത്തിലായി.
ഞാൻ എപ്പോഴും അവനോട് തമാശകൾ പങ്കുവയ്‌ക്കുമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമാകുമെന്നും അതിന് നിന്നെ സഹായിക്കാമെന്നും ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അവൻ എന്റെ വീട്ടിൽ വരികയും അത്താഴം കഴിക്കുകയും ചെയ്തു. എന്നാൽ മെസി ടീമിലെത്തിയതോടെ അവന്റെ സ്വഭാവം മാറി. അവന് ഇത്തിരി അസൂയയുണ്ടായി. അവന് എന്റെ സൗഹൃദം പങ്കുവയ്‌ക്കാൻ താത്പ്പര്യമുണ്ടായിരുന്നില്ല. ഇതോടെ അടിതുടങ്ങി. ഞാനും മെസിയും എംബാപ്പെയും ഉണ്ടായിട്ടും പി എസ് ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാകാത്തതിന് കാരണം ഞങ്ങള്‍ക്കിടയിലെ ഈ ഭിന്നതയായിരുന്നുവെന്നും നെയ്മർ വെളിപ്പെടുത്തി.
നിങ്ങൾക്ക് ഒരിക്കലും തനിച്ച് കളിക്കാനാകില്ല. നിങ്ങൾക്കൊപ്പവും ആരെങ്കിലും വേണം. നിങ്ങൾ മികച്ചവനാണെന്ന് കരുതിയാലും കുഴപ്പമില്ല. പക്ഷേ ആരെങ്കിലും പന്ത് പാസ് ചെയ്ത് നൽകണമല്ലോ? എന്നാലല്ലേ ഗോളടിക്കാൻ സാധിക്കൂ. അന്ന് എല്ലാവരുടെയും ഈഗോ കാരണമാണ് പിഎസ്ജിയിൽ ഒന്നും ശരിയാകാതിരുന്നത്. പരസ്പരം സഹായിക്കാതെ ആരും ഒരു കിരീടവും ജയിക്കില്ലെന്നും നെയ്മർ പറയുന്നു.