കലോത്സവ റിപ്പോർട്ടിംഗിനിടെ ദ്വയാർത്ഥ പ്രയോഗത്തിൽ അറസ്റ്റ് ഭയന്ന റിപ്പോർട്ടർ ചാനലിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. പോക്‌സോ കേസ് പ്രതികളായ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് വര്‍ഷം മുതൽ ഏഴ് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവർക്കെതിര ചുമത്തിയിരിക്കുന്നത്.
വാർത്ത അവതരണത്തിനിടെ ഒപ്പന കളിക്കാനെത്തിയ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെയുള്ള ഇവരുടെ ദ്വയാർത്ഥ പ്രയോഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ ഇവർക്കെതിരെ വിമർശനവും ശക്തമായിരുന്നു. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചാനലിനെതിരായ ആരോപണങ്ങൾ രാഷ്‌ട്രീയപ്രേരിതമാണെന്ന് പ്രതികളുടെ വാദം.
പരാമർശങ്ങൾ ലൈംഗിക ചുവയോടെയുള്ള ദ്വയാർഥ പ്രയോഗമായി വ്യാഖ്യാനിക്കുന്നുവെന്നാണ് ഹർജിയിലെ വാദം.റിപ്പോർട്ടർ ചാനൽ എഡിറ്റര്‍ അരുൺ കുമാറാണ് ഒന്നാം പ്രതി. തിരുവനന്തപുരം കൻ്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജേണലിസ്റ്റ് ഷഹബാസ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്.















