പ്രേക്ഷകരുടെ ഏറെ പ്രിയങ്കരിയായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് പേർളി മാണി. താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്.

പേർളിയുടെയും കുടുംബത്തിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്.

അത്തരത്തിൽ വൈറലാവുകയാണ് പേർളിയുടെ ഇളയ മകൾ നിതാരയുടെ ഒന്നാം പിറന്നാളാഘോഷം.

കഴിഞ്ഞ ദിവസമായിരുന്നു നിതാരയുടെ പിറന്നാൾ. ആഘോഷത്തിനിടെ വേദിയിൽ ഉഗ്രൻ നൃത്തച്ചുവടുകളുമായി എത്തിയ പേർളിയുടെയും ശ്രീനീഷിന്റെയും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

വിപുലമായ ആഘോഷപരിപാടികളാണ് നിതാരയുടെ ഒന്നാം പിറന്നാളിന് പേർളിയും ശ്രീനീഷും ഒരുക്കിയിരുന്നത്.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിറന്നാളാഘോഷത്തിൽ പങ്കെടുത്തിരുന്നു. ലൈറ്റ് പർപിൾ നിറത്തിലുള്ള വസ്ത്രങ്ങളാണ് കുടുംബം ധരിച്ചിരുന്നത്.

ചിറകുള്ള ഫ്രോക്ക് ധരിച്ച് കുഞ്ഞുമാലാഖയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട നിതാരയാണ് സോഷ്യൽമീഡിയയിലെ താരം.

അമല പോൾ, മഞ്ജു വാര്യർ, ഗോവിന്ദ് പത്മസൂര്യ എന്നിവർ പിറന്നാളാഘോഷത്തിൽ പങ്കെടുത്തു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും പേർളി പങ്കുവച്ചിട്ടുണ്ട്.
















