കോഴിക്കോട്: താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദയേയാണ് മകൻ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്. മയക്കുമരുന്നിന് അടിമയായ ആഷിഖ് (25) ബെംഗളൂരുവിലെ ഡി-അഡിഷൻ സെൻ്ററിൽ ചികിത്സയിലായിരുന്നു. സുബൈദയെ കാണാൻ നാട്ടിൽ എത്തിയപ്പോഴാണ് കൊലപാതകം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തലച്ചോറിലെ ട്യൂമർ നീക്കിയ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു സുബൈദ. ഇതിനിടെയാണ് മകന്റെ ക്രൂരത. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം ഓടിരക്ഷപ്പെട്ട ആഷിഖിനെ പൊലീസ് പിടികൂടുകയായിരുന്നു. സുബൈദയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സുബൈദയുടെ ഏകമകനാണ് ആഷിഖ്. മയക്കുമരുന്നിന് അടിമയായ ഇയാൾ ഏതാനും നാളുകളായി ബെംഗളൂരുവിൽ ചികിത്സയിലാണ്. അമ്മയുടെ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ കാണാൻ വേണ്ടി വന്നപ്പോഴാണ് കൊലപാതകം.