അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗം ജോധ്പൂരിലെ രഘുവംശപുര ആശ്രമത്തിൽ ശനിയാഴ്ച ആരംഭിച്ചു. എബിവിപി ദേശീയ അധ്യക്ഷൻ പ്രൊഫ രാജ് ശരൺ ഷാഹി, ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി ദേശീയ സംഘടന സെക്രട്ടറി ശ്രീ ആശിഷ് ചൗഹാൻ എന്നിവർ വിദ്യ ദേവത സരസ്വതി മാതാവിന്റെയും വിശ്വഗുരു വിവേകാനന്ദന്റെയും ഛായാചിത്രങ്ങൾക്ക് മുന്നിൽ ഭദ്രദീപം കൊളുത്തിയാണ് പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തത്.

ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരായ പ്രവർത്തകരാണ് യോഗത്തിന് ജോധ്പൂരിൽ എത്തിച്ചേർന്നിരിക്കുന്നത്. സംഘടന പ്രവർത്തനങ്ങളുടെ സമഗ്രമായ അവലോകനവും വരുംകാല കർമ്മ പദ്ധതി രൂപീകരണവും യോഗത്തിന്റെ മുഖ്യ അജണ്ടയാണ്. വിദ്യാഭ്യാസ രംഗത്തെ സുപ്രധാന മാറ്റങ്ങളെക്കുറിച്ചും സമകാലിക സാമൂഹിക സാംസ്കാരിക രാഷ്‌ട്രീയ സാഹചര്യവും യോഗത്തിന്റെ ആദ്യ ദിനമായ ശനിയാഴ്ച ചർച്ചയായി .















