1990 ജനുവരി 19, കശ്മീർ താഴ്‌വരയിൽ നിന്ന് അതിന്റെ അവകാശികളായ കശ്മീരി പണ്ഡിറ്റുകളെ തുരത്തിയോടിച്ചതിന്റെ മുപ്പത്തിയഞ്ചാം വാർഷികമായിരുന്നു ഇന്നലെ. ഭാരത ചരിത്രത്തിലെ കറുത്ത ഏടിന്റെ ഓർമ്മകൾ പങ്കുവെച്ച് ബോളിവുഡ് നടൻ അനുപംഖേർ.
1990 ജനുവരി 19 കശ്മീർ ഹിന്ദുക്കളുടെ പലായന ദിനം! 500000-ത്തിലധികം ഹിന്ദുക്കൾ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് 35 വർഷമായി. ആ വീടുകൾ ഇപ്പോഴും അവിടെയുണ്ട്. ആ വീടുകളുടെ ഓർമ്മകളെ കുറിച്ച് സുകന്യ കച്ചാരു ബിദ ഹൃദയസ്പർശിയായ ഒരു കവിത എഴുതിയിട്ടുണ്ട്. ഈ മഹാദുരന്തത്തിന് ഇരയായ എല്ലാ കശ്മീരി പണ്ഡിറ്റുകളും ഈ വരികൾ പ്രതിധ്വനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
19th January, 1990. #KashmirHindus Exodus Day! It has been 35 Years since more than 500000 Hindus were brutally thrown out of their homes. Those homes are still there. But haunted and forgotten! #SunayanaKachrooBhide a victim of this tragedy has written heartbreaking poem about… pic.twitter.com/4U5OPXQxyK
— Anupam Kher (@AnupamPKher) January 19, 2025
1985 മുതൽ തന്നെ മുസ്ലിം ഭീകരരുടെ ഭീഷണിയെ തുടർന്ന് പണ്ഡിറ്റുകൾ പലായനം ആരംഭിച്ചിരുന്നു. എന്നാൽ ഈ ആട്ടിപ്പായിക്കലിന് കശ്മീരിലെ മുസ്ലിംകളുടെ പിന്തുണ കൂടി ലഭിച്ച ദുരന്തരാത്രിയായിരുന്നു 1990 ജനുവരി 18. 1990 ജനുവരി 4ന് എല്ലാ ഹിന്ദുക്കളും താഴ്‌വരയിൽനിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന ഹിസ്ബുൾ മുജാഹിദ്ദീന്റെ ഭീഷണി സന്ദേശം പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
1990 ജനുവരി 18ന് രാത്രി കശ്മീരിലെ വൈദ്യുതിബന്ധങ്ങളെല്ലാം ഭീകരർ താറുമാറാക്കി. മുസ്ലിംപള്ളികളിൽ മാത്രമാണ് വൈദ്യുതിയുണ്ടായിരുന്നത്. രാത്രിയായതോടെ ആയിരക്കണക്കിന് മുസ്ലിംകൾ തെരുവിലിറങ്ങി പണ്ഡിറ്റുകളെ അവരുടെ വീടുകളിൽ നിന്ന് ഇറക്കി വിട്ടു തുടങ്ങി. മൂന്നു ലക്ഷത്തിലധികം പേർക്കാണ് ഒരു രാത്രി മാത്രം താഴ്‌വരയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നതെന്നാണ് കണക്കുകൾ. നിരവധി കശ്മീരി സ്ത്രീകൾ തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനും ഇരയായി















