മുൻ ലോകചാമ്പ്യന് മൂന്നാം ക്ലാസുകാരന് മുന്നിൽ പതനം! കാൾസനെ തറപറ്റിച്ചത് ഒമ്പതുകാരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മുൻ ലോകചാമ്പ്യന് മൂന്നാം ക്ലാസുകാരന് മുന്നിൽ പതനം! കാൾസനെ തറപറ്റിച്ചത് ഒമ്പതുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 03:42 pm IST
FacebookTwitterWhatsAppTelegram

ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണെ തോൽപ്പിച്ച് ഒമ്പതുകാരൻ ചെസ് പ്രതിഭ. ബംഗ്ലാദേശിൽ നിന്നുള്ള റയാൻ റാഷിദ് മുഗ്ദയാണ് കാൾസനെ ഓൺലൈൻ ചെസ്സ് മത്സരത്തിൽ തോൽപ്പിച്ചത്. നോർവേ ഗ്രാൻഡ് മാസ്റ്ററും അഞ്ച് തവണ ലോകചാമ്പ്യാനുമായ കാൾസൺ ബുള്ളറ്റ് ചെസ്സ് മത്സരത്തിൽ ഒരു കുട്ടിക്കുമുന്നിൽ അടിയറവുപറഞ്ഞെന്ന വാർത്തകൾ ചെസ്സ് ലോകത്തെയും അമ്പരപ്പിക്കുകയാണ്.

chess.com എന്ന വെബ്‌സൈറ്റിൽ ജനുവരി 18 നായിരുന്നു മത്സരം. കളിക്കാർക്ക് അവരുടെ നീക്കങ്ങൾ പൂർത്തിയാക്കാൻ കേവലം ഒരു മിനിറ്റ് മാത്രം ലഭിക്കുന്ന ബുള്ളറ്റ് ഫോർമാറ്റിലായിരുന്നു ഗെയിം. ധാക്കയിലെ സൗത്ത് പോയിൻ്റ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരനായ റയാൻ റാഷിദ് മുഗ്ദ ചെസിൽ സ്വന്തമായി പ്രൊഫൈലോ ഔദ്യോഗിക ചെസ് കിരീടങ്ങളോ നേടിയിട്ടില്ല. തന്റെ പരിശീലകനായ നെയിം ഹക്കിന്റെ അക്കൗണ്ട് ഉപയോഗിച്ചാണ് അവൻ കാൾസനുമായി മത്സരിച്ചത്. ഈ മത്സരഫലത്തോടെ കാൾസന്റെ റേറ്റിങ് -16 ആയി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ തോൽ‌വിയിൽ കാൾസൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓൺലൈൻ ഗെയിമിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കളിക്കിടെ കാൾസൺ വരുത്തിയ മണ്ടത്തരമാണ് തോൽവിക്ക് കാരണമായതെന്നാണ് ചിലരുടെ വാദം. അതേസമയം ബംഗ്ലാദേശിലെ നിലവിലെ അണ്ടർ-10 ജൂനിയർ ചാമ്പ്യനാണ് റയാൻ. കഴിഞ്ഞ ഡിസംബറിൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

Tags: bangladeshMagnus CarlsenDefeat9 year old boyRyan Rashid MugdhaOnline Chess
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies