ബെംഗളൂരു: തൃശൂർ കേരളവർമ കോളേജിലെ വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ ‘മണവാളൻ’ പിടിയിൽ. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികളെ കാറിടിച്ച കൊലപ്പെടുന്ന ശ്രമിച്ച കേസിലാണ് മണവാളൻ എന്ന മുഹമ്മദ് ഷഹീൻ ഷാ അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് പിടിയിലായത്.
2024 ഏപ്രിൽ 19-നാണ് കേസിനാസ്പദമായ സംഭവം. മണവാളനും സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ച ശേഷം കാറിൽ വരികയായിരുന്നു. ഇതിനിടെ വിദ്യാർത്ഥികളായ ഗൗതം കൃഷ്ണനും സുഹൃത്തുമായി വാക്കുതർക്കം ഉണ്ടായി. പിന്നാലെ മദ്യലഹരിയിലായിരുന്ന സംഘം കാറിൽ ഇവരെ പിന്തുടർന്നു. ഇതിനിടെയാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിൽ ഗൗതമിനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിന് പിന്നാലെ മണവാളൻ ഒളിവിലായിരുന്നു. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. യൂട്യൂബിൽ 15 ലക്ഷത്തോളം ഫോളോവേഴ്സുള്ള ‘മണവാളൻ മീഡിയ’ എന്ന യൂട്യൂബ് ചാനലുണ്ട് ഇയാൾക്ക്.















