മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല കാമ്പസ് അടച്ചു. കാമ്പസിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടർന്നാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അദ്ധ്യയനം ഉണ്ടായിരിക്കില്ലെന്ന് രജിസ്ട്രാർ ഇൻ-ചാർജ് അറിയിച്ചു.
കാമ്പസിലെ വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോസ്റ്റൽ ഒഴിയാനും വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്ന് ലഭിച്ച പരിശോധന റിപ്പോർട്ട് പ്രകാരവും ഫുഡ് സേഫ്റ്റി ലൈസൻസ് ലഭ്യമാക്കാനുമാണ് ഹോസ്റ്റൽ ഉൾപ്പെടെ ക്യാംപസ് അടയ്‌ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.















