മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിലെ കാരക്ടർ പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. വേറിട്ട രീതിയിൽ പുറത്തെത്തിയ പോസ്റ്റർ പ്രേക്ഷകശ്രദ്ധ നേടുകയാണ്.
ബൈക്ക് റൈസറായ ആൽബി എന്ന കഥാപാത്രമായാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവക്കുന്നതാണ് പോസ്റ്റർ. ‘ആൽബി, 32 വയസ്, ബൈക്ക് റൈസർ, പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ചവൻ, പാർട്ടി കിടുവാ, ലോട്സ് ഓഫ് ഗുണ്ടാ ഫ്രണ്ട്സ്’ – എന്നിങ്ങനെയാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.
സിനിമയിൽ വളരെ വ്യത്യസ്ത വേഷത്തിലാണ് ഷൈൻ ടോം ചാക്കോ എത്തുന്നതെന്നാണ് വിവരം. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 23-നാണ് തിയേറ്ററുകളിലെത്തുന്നത്.
കഴിഞ്ഞ ദിവസം ഗോകുൽ സുരേഷിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവന്നിരുന്നു. വിക്കി എന്ന കഥാപാത്രത്തിന്റെ വിവരങ്ങൾ പങ്കുവച്ചുകൊണ്ടുള്ള വ്യത്യസ്തമായ കാരക്ടർ പോസ്റ്റർ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.