ഇന്ത്യയുടെ രണ്ടാം ടി20 മത്സരത്തിന്റെ ടിക്കറ്റുണ്ടെങ്കിൽ തമിഴ്നാട് മെട്രോയിൽ സൗജന്യ യാത്ര ആസ്വദിക്കാമെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ. എം.എ ചിദംബരം സ്റ്റേഡിയത്തിലേക്ക് വരുന്നവർക്കും പോകുന്നവർക്കുമാണ് സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനുവരി 25ന് ശനിയാഴ്ച ചെന്നൈയിലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം മത്സരം.
നേരത്തെ ഐപിഎൽ സീസണിലും ടിക്കറ്റുള്ളവർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നു. തമിഴ്നാട് മെട്രോ റെയിലും ക്രിക്കറ്റ് അസോസിയേഷനും ചേർന്നായിരുന്നു അതിന് മുൻകൈ എടുത്തത്. മറീന ബീച്ചിന് അരികിലുള്ള സ്റ്റേഡിയത്തിൽ മത്സരം നടക്കുമ്പോൾ ഗതാഗത കുരുക്ക് ലഘൂകരിക്കാനായിരുന്നു സൗജന്യ യാത്ര പദ്ധതി നടത്തിയത്. 2023 ലോകകപ്പിന് ശേഷം ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ വൈറ്റ് ബോൾ മത്സരവുമാണിത്. വൈകിട്ട് ഏഴിനാകും മത്സരം നടക്കുക. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ യുവതാരങ്ങളാണ് അണിനിരക്കുന്നത്.
Plan your travel wisely for the India vs England 2nd T20I at Chepauk on January 25! 🇮🇳 🏴#TNCricket #TNCA #INDvENG #ChepaukStadium #TamilNaduCricket pic.twitter.com/bezEaE7Xqi
— TNCA (@TNCACricket) January 21, 2025