ആക്ഷനിലേക്ക് വരുമ്പോൾ ആന്റണി വർഗീസ് പെപ്പെ ഫുൾ ഫോമിലായിരിക്കും. അരങ്ങേറ്റ ചിത്രം മുതൽ താരമിത് പലകുറി തെളിയിച്ചിട്ടുമുണ്ട്. വീണ്ടും ഒരു ഒന്നൊന്നര ഇടി ചിത്രവുമായി എത്തുകയാണ് പെപ്പെയും ടീമും. ബോക്സിംഗ് പശ്ചാത്തലമാകുന്ന ദാവീദിന്റെ ടീസർ പുറത്തെത്തി. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ റിവഞ്ച് ത്രില്ലറാകുമെന്ന വ്യക്തമായ സൂചന നൽകുന്നതാണ് ടീസർ. ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ കലക്കൻ ആക്ഷൻ രംഗങ്ങളുടെ പ്രൊമോ കാണാം.
നിർണായക കഥാപാത്രമായി വിജയരാഘവനും ചിത്രത്തിലുണ്ട്. ലിജോമോൾ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു എന്ന കഥാപാത്രത്തെയാണ് ആൻ്റണി അവതരിപ്പിക്കുന്നത്.
സെഞ്ച്വറി മാക്‌സ്, ജോണ്‍ & മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. വിനീത് തട്ടിൽ, അന്ന രാജൻ, സൈജു കുറുപ്പ്, അജു വർഗീസ്, മോ ഇസ്മയിൽ, ജെസ് കുക്കു, കിച്ചു ടെല്ലസ്, അച്ചു ബേബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.