ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ബാറ്റിംഗിന് അയച്ചു. മൂന്നു സ്പിന്നർമാരെ ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ പരിക്കിൽ നിന്ന് മുക്തനായി ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ഷമിയെ പരിഗണിച്ചില്ല. വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അക്സർ പട്ടേൽ എന്നിവരാണ് അവസാന ഇലവനിലെത്തിയ സ്പിന്നർമാർ.
ആദ്യ ഓവറിൽ ഫിൽ സോൾട്ടിനെ സഞ്ജുവിന്റെ കൈയിലെത്തിച്ച് അർഷ്ദീപ് ഇന്ത്യക്ക് ആശിച്ച തുടക്കം സമ്മാനിച്ചിരുന്നു. അക്കൗണ്ട് തുറക്കും മുൻപേയാണ് വെടിക്കെട്ട് ബാറ്റർ കൂടാരം കയറിയത്. ഇതിന് പിന്നാലെ ബെൻ ഡക്കറ്റിനെയും അർഷ്ദീപ് റിങ്കു സിംഗിന്റെ കൈയിലെത്തിച്ചിരുന്നു. നാല് റൺസാണ് ഡക്കർ സ്കോർ ചെയ്തത്. എന്നാൽ ക്യാപ്റ്റൻ ബട്ലർ ബൗണ്ടറികളുമായി ഇന്നിംഗ്സ് ചലിപ്പിക്കുന്നുണ്ട്. മൂന്നോവറിൽ 17/2 എന്ന നിലയിലാണ്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ഫിൽ സോൾട്ട്, ജോസ് ബട്ലർ,ബെൻ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ, ജേക്കബ് ബെഥേൽ , ജാമി ഓവർട്ടൺ, ഗസ് അറ്റ്കിൻസൺ , ജോഫ്ര ആർച്ചർ , ആദിൽ റഷീദ് , മാർക്ക് വുഡ്
ഇന്ത്യ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ,അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് , തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ,രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്,വരുൺ ചക്രവർത്തി
Leave a Comment