വിശ്വാസത്തിനപ്പുറം: കുംഭമേള ചരിത്രഗതിയെ പുനർനിർമ്മിച്ചതെങ്ങനെ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

വിശ്വാസത്തിനപ്പുറം: കുംഭമേള ചരിത്രഗതിയെ പുനർനിർമ്മിച്ചതെങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 08:03 am IST
FacebookTwitterWhatsAppTelegram

ജെ നന്ദകുമാർ എഴുതുന്നു

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മഹാത്മാഗാന്ധി ഹരിദ്വാർ കുംഭമേളയിലാണ് തന്റെ രാഷ്‌ട്രീയ അരങ്ങേറ്റം നടത്തിയത്. 1915-ൽ ശാന്തിനികേതനിലേക്ക് നടത്തിയ ഒരു ഹ്രസ്വ സന്ദർശനത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന പൊതുപരിപാടിയായിരുന്നു ഇത്.

ധാരാളം സമയമെടുത്ത് സൂക്ഷ്മാസൂത്രണത്തിലൂടെ സംഘടിപ്പിക്കുന്ന മറ്റ് പരിപാടികളുമായി താരതമ്യപ്പെടുത്തുമ്പോൾ, കുംഭമേള തനത് സ്വത്വമുള്ള ഒരു പ്രതിഭാസമായി വേറിട്ടുനിൽക്കുന്നു. മറ്റുള്ള മിക്ക ഒത്തുചേരലുകളിൽ നിന്നും വ്യത്യസ്തമായി, കുംഭമേള ആരും ആസൂത്രണം ചെയ്തിട്ടല്ല, മറിച്ച് സ്വാഭാവികമായി വികസിക്കുകയും 12 വർഷത്തിലൊരിക്കൽ സംഭവിക്കുകയും ചെയ്യുന്നു.

12 വർഷത്തെ ഇടവേളകളിൽ രാശി ചക്രത്തിൽ സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നീഗ്രഹങ്ങളുടെ സ്ഥാനങ്ങൾ സവിശേഷമായ വിന്യാസത്തിലെത്തുമ്പോഴാണ് കുംഭമേള ആചരിക്കുന്നത്. പുരാണങ്ങളിലെ അമൃതമഥനത്തിന്റെ ഓർമ്മകളുണർത്തുന്ന ഈ മഹത്തായ ആദ്ധ്യാത്മിക സംഗമം ഗംഗാ തീരത്തുള്ള ഹരിദ്വാർ, ശിപ്ര തീരത്തുള്ള ഉജ്ജയിൻ, ഗോദാവരിതീരത്തുള്ള നാസിക്, ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്തുള്ള പ്രയാഗ്‌രാജ് എന്നീ നാല് പുണ്യസ്ഥലങ്ങളിലാണ് ആചരിക്കുക.

ലോകമെമ്പാടുമുള്ള സന്യാസിമാരുടെയും ഹൈന്ദവഭക്തരുടെയും പുണ്യസഭയായ കുംഭമേള, ഭാരതത്തിന്റെ സത്തയുമായി ഗാഢമായി ഇഴചേർന്നിരിക്കുന്നു. ഇതിന് അത്യഗാധമായ ചരിത്രപരവും സാംസ്കാരികവും നാഗരികവും സാമൂഹികവും രാഷ്‌ട്രീയവുമായ പ്രാധാന്യമുണ്ട്.

കുംഭമേളയ്‌ക്ക് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മതപരവും ആത്മീയവുമായ മാനങ്ങൾക്കുപരി അപൂർവ്വമായി ചർച്ച ചെയ്യപ്പെടുന്ന മറ്റ് തുല്യ പ്രാധാന്യമുള്ള വശങ്ങളുമുണ്ട്.

2025 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പ്രയാഗ്‌രാജ് എന്ന പുണ്യ നഗരി മഹാകുംഭമേളയ്‌ക്ക് ആതിഥേയത്വം വഹിക്കുമ്പോൾ , ഈ പുണ്യ സമ്മേളനത്തിന്റെ അത്രയ്‌ക്ക് പര്യവേഷണം ചെയ്യപ്പെടാത്ത വശങ്ങളായ അതിന്റെ ചരിത്രപരവും രാഷ്‌ട്രീയവുമായ പ്രസക്തി അനാവരണം ചെയ്യുന്നത് മൂല്യവത്താണെന്ന് ഞാൻ വിശ്വസിക്കുന്നു.

ചരിത്രത്തിലെ കുംഭമേള

കാലാതീതമായ ഒരു നാഗരിക പ്രതിഭാസമായ കുംഭമേളയുടെ ഉത്ഭവം പുരാതന കാലത്താണ്. ഇതിന്റെ ആദ്യകാല പരാമർശങ്ങൾ ഏകദേശം ബിസി നാലാം നൂറ്റാണ്ട് മുതൽ എഡി ആറാം നൂറ്റാണ്ട് വരെ നീണ്ടുനിന്ന മൗര്യ, ഗുപ്ത കാലഘട്ടങ്ങളിലാണ് കാണപ്പെടുന്നത്,.

കാലക്രമേണ,രാജകീയ രക്ഷാകർതൃത്വവും സാംസ്കാരിക പാരമ്പര്യങ്ങളുടെ അഭിവൃദ്ധിയും കൊണ്ട് സമ്പന്നമായ മഹാകുംഭമേള മധ്യകാലഘട്ടത്തിൽ ഒരു മഹത്തായ ദൃശ്യ വിസ്മയമായി പരിണമിച്ചു. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ, ചോള, വിജയനഗര രാജവംശങ്ങൾ ഈ പുണ്യ സമ്മേളനത്തെ പരിപോഷിപ്പിക്കുന്നതിലും പിന്തുണയ്‌ക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.

യൂറോപ്യൻ നിരീക്ഷകർ അതിന്റെ മഹത്വം രേഖപ്പെടുത്തുകയും അതുല്യമായ ചരിത്ര വീക്ഷണങ്ങൾ നൽകുകയും ചെയ്തതോടെ കൊളോണിയൽ കാലഘട്ടം കുംഭമേളയ്‌ക്ക് ഒരു പുതിയ മാനം നൽകി. ഈ തീർത്ഥാടനത്തിന്റെ വ്യാപ്തിയും വൈവിധ്യവും കണ്ട് ആകൃഷ്ടരായ ബ്രിട്ടീഷുകാർ, മഹാകുംഭമേളയുടെ പരിണാമത്തെക്കുറിച്ചുള്ള വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകൾ നൽകുന്ന വിശദമായ വിവരണങ്ങൾ രചിച്ചു.ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരിയായ ജെയിംസ് പ്രിൻസെപ്പ് 19-ാം നൂറ്റാണ്ടിൽ ഈ മഹാസംഭവത്തെക്കുറിച്ച് സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്.കുംഭമേളയുടെ ആചാരാനുഷ്ഠാനങ്ങൾ, വലിയ സമ്മേളനങ്ങൾ, ഈ ഒത്തുചേരലിനെ നിർവചിക്കുന്ന സങ്കീർണ്ണമായ സാമൂഹിക-ആദ്ധ്യാത്മിക ചലനാത്മകത എന്നിയെ അദ്ദേഹം വ്യക്തമായി വിവരിച്ചു.

കുംഭമേളയും സ്വാതന്ത്ര്യ സമരവും

1857 ലെ കലാപകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരായ ചെറുത്തുനിൽപ്പ് വളർത്തുന്നതിലും അതിന്റെ ആവേശം നിലനിർത്തുന്നതിലും കുംഭമേളയുമായി അടുത്ത ബന്ധമുള്ള പ്രയാഗ്‌വാൾ സമൂഹം ഒരു പ്രധാന പങ്ക് വഹിച്ചതായി കൊളോണിയൽ ആർക്കൈവുകൾ വെളിപ്പെടുത്തുന്നു. ക്രിസ്ത്യൻ മിഷനറിമാർക്കുള്ള കൊളോണിയൽ ഗവൺമെൻ്റിന്റെ പിന്തുണയെയും ഹിന്ദു തീർഥാത്ഥാടകരെ “അജ്ഞർ ” എന്ന രീതിയിൽ താഴ്‌ത്തിക്കെട്ടുന്നതിനെയും പ്രയാഗ്‌വാളുകൾ നിരന്തരം എതിർത്തു. ഹിന്ദു തീർത്ഥാടകരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള പ്രകോപന പരമായ ശ്രമങ്ങൾക്കെതിരെയും അവർ പ്രചാരണം നടത്തി. കലാപസമയത്ത്, കേണൽ നീൽ പ്രയാഗ്‌വാളുകൾ അധിവസിച്ചിരുന്ന കുംഭമേള പ്രദേശത്തെ ലക്ഷ്യമാക്കി ഷെല്ലാക്രമണം നടത്തി. ഈ ക്രൂരമായ സംഭവത്തെ “Notoriously brutal pacification of Allahabad – അലഹബാദിലെ കുപ്രസിദ്ധവും ക്രൂരവുമായ സമാധാനീകരണം” എന്ന് ചരിത്രകാരിയായ മക്ലീൻ (Kama Maclean : Pilgrimage and Power: The Kumbh Mela in Allahabad, 1765-1954) വിശേഷിപ്പിക്കുന്നു.

റാണി ലക്ഷ്മി ഭായി പ്രയാഗിലെ ഒരു പ്രയാഗ്‌വാളിന്റെ കൂടെ താമസിച്ചാണ് 1857-ലെ യുദ്ധത്തിനുള്ള പദ്ധതികൾ ആലോചിച്ചിരുന്നതെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. കലാപത്തിനിടെ കോട്‌വാലിയ്‌ക്ക് സമീപമുള്ള ഒരു പള്ളിയുടെ ഒരു വലിയ പിത്തള മണി ഒരു പ്രയാഗ്‌വാൾ തകർത്തത് ഒരു പ്രധാന സംഭവമാണ്. തുടർന്ന് ബ്രിട്ടീഷുകാർ അദ്ദേഹത്തെ വധിച്ചു.പിന്നീട് നിരവധി പ്രയാഗ്‌വാളുകളെ സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിച്ച് അവരുടെ പേരുകൾ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കൂട്ടായ ധിക്കാരത്തെ പ്രതീകപ്പെടുത്തിയ പ്രയാഗിലെ മാഘ്, കുംഭമേളകളിലെ വിശാലമായ സഭകൾ ബ്രിട്ടീഷ് അധികാരികളെ നിരന്തരം അസ്വസ്ഥരാക്കി.

നിയന്ത്രണം തിരിച്ചുപിടിച്ചതിനുശേഷം, ബ്രിട്ടീഷ് സർക്കാർ പ്രയാഗ്‌വാളുകളെ കഠിനമായ പീഡനത്തിന് വിധേയമാക്കി. ചിലരെ വധിച്ചപ്പോൾ, മതിയായ തെളിവുകളില്ലാത്തതിനാൽ വിട്ടയക്കേണ്ടി വന്ന മറ്റുള്ളവരെ നിരന്തരം ഉപദ്രവിച്ചു. ഗംഗ-യമുന സംഗമസ്ഥാനത്തിനടുത്തുള്ള കുംഭമേള ഭൂമിയുടെ വലിയൊരു ഭാഗം കണ്ടുകെട്ടി സർക്കാർ കന്റോൺമെന്റുകളിൽ ഉൾപ്പെടുത്തി. കലാപത്തിനു ശേഷമുള്ള വർഷങ്ങളിൽ, പ്രയാഗ്‌വാളുകളും കുംഭമേളാ തീർത്ഥാടകരും യുദ്ധത്തെയും അവർ സഹിച്ച വംശീയമായ അനീതികളെയും പ്രതീകപ്പെടുത്തുന്ന പതാകകൾ വഹിച്ചു. തുടർന്നുള്ള കുംഭമേളകളിലെ തീർത്ഥാടക സമ്മേളനങ്ങളെ ബ്രിട്ടീഷ് മാധ്യമ റിപ്പോർട്ടുകൾ “ശത്രുതാപരമായത്” എന്നാണ് വിശേഷിപ്പിച്ചത്. അവർ നടത്തിയ ചെറുത്തു നിൽപ്പിനെ മുൻനിർത്തി അക്രമികൾ എന്നാണ് സംശയത്തോടെ ചിത്രീകരിച്ചത്.

മഹർഷി ദയാനന്ദ സരസ്വതിയുടെ ജീവചരിത്രങ്ങളിൽ 1855-ലെ ഹരിദ്വാർ കുംഭമേളയുടെ പശ്ചാത്തലത്തിൽ അരങ്ങേറിയ സുപ്രധാന സംഭവങ്ങളിലൂടെ, 1857-ലെ സ്വാതന്ത്ര്യസമരം സംഘടിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ നിർണായക പങ്ക് വ്യക്തമായി വിവരിക്കുന്നു.

കുംഭമേളയ്‌ക്കിടെ ദയാനന്ദ സരസ്വതി കലാപത്തിന്റെ നേതാക്കളെ കണ്ടുമുട്ടി, അവരോടൊപ്പം കലാപം ആസൂത്രണം ചെയ്തതിനെക്കുറിച്ചുള്ള വിശദമായ വിവരണം പിണ്ടിദാസ് ജ്ഞാനിയുടെ “1857 ke Swatantrya Sangram men Swarajya Pravartak Maharshi Dayananda Saraswati ka Kriyatmak Yogdan,” എന്ന പുസ്തകത്തിൽ ലഭിക്കുന്നു. ഇക്കാരണത്താൽ, മഹർഷി ദയാനന്ദ സരസ്വതി 1857 ലെ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ ശില്പിയായി കണക്കാക്കപ്പെടുന്നു.

കുംഭമേളയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും അറിയപ്പെടാത്തതുമായ മറ്റൊരു സംഭവം മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ രാഷ്‌ട്രീയ അരങ്ങേറ്റമായിരുന്നു. 1915 ജനുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഗാന്ധി ശാന്തിനികേതനിലേക്കുള്ള ഒരു ഹ്രസ്വ സന്ദർശനത്തെത്തുടർന്ന് പ്രത്യക്ഷപ്പെട്ട ആദ്യത്തെ പ്രധാന പൊതുപരിപാടിയായി ഹരിദ്വാർ കുംഭമേള മാറി. ഹരിദ്വാർ കുംഭമേളയിലെ അനുഭവങ്ങൾ വിവരിക്കാൻ ഗാന്ധി തന്റെ ആത്മകഥയിൽ ഒരു അധ്യായം മുഴുവൻ നീക്കിവച്ചു. ദക്ഷിണാഫ്രിക്കയിലെ തന്റെ പ്രവർത്തനങ്ങൾ ഭാരതത്തിലുടനീളമുള്ള പൊതുജനങ്ങളിൽ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനം അദ്ദേഹം ആദ്യമായി തിരിച്ചറിഞ്ഞത് ഇവിടെ വെച്ചാണ്.

“എന്നെ സന്ദർശിക്കാൻ വന്ന നിരവധി തീർത്ഥാടകരുമായി ഇടപഴകുകയും മതപരവും മറ്റുള്ളതുമായ ചർച്ചകൾ നടത്തുകയും ചെയ്യുക എന്നതായിരുന്നു എന്റെ പ്രധാന ജോലി. ഇത് എനിക്ക് എന്റേതെന്നു പറയാൻ കഴിയുന്ന ഒരു നിമിഷം പോലും അവശേഷിപ്പിച്ചില്ല.കുളിക്കടവിലേക്ക് പോലും എന്നെ പിന്തുടർന്ന ഈ ദർശനാന്വേഷകർ , ഞാൻ ഭക്ഷണം കഴിക്കുമ്പോൾ എന്നെ ഒറ്റയ്‌ക്ക് വിട്ടില്ല. അങ്ങനെ ദക്ഷിണാഫ്രിക്കയിലെ എന്റെ എളിയ സേവനങ്ങൾ ഇന്ത്യയൊട്ടാകെ എത്രമാത്രം ആഴത്തിലുള്ള മതിപ്പ് സൃഷ്ടിച്ചുവെന്ന് എനിക്ക് മനസ്സിലായത് ഹരിദ്വാറിൽ വെച്ചാണ്,”
ഗാന്ധിജി “എന്റെ സത്യാന്വേഷണ പരീക്ഷണ കഥ” എന്ന ആത്മകഥയിൽ എഴുതി.

രസകരമെന്നു പറയട്ടെ, ഗാന്ധിജിയുടെ ഹരിദ്വാർ സന്ദർശനവും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ അരങ്ങേറ്റവും അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ രൂപീകരണം എന്ന കുംഭമേളയിലെ മറ്റൊരു ചരിത്രസംഭവത്തോടൊപ്പമായിരുന്നു . 1915 ഏപ്രിലിൽ, ഹരിദ്വാർ കുംഭമേളയ്‌ക്കിടെ നടന്ന സർവദേശക് (അഖിലേന്ത്യാ) ഹിന്ദു സഭയുടെ ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി ശ്രദ്ധാനന്ദ്, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ തുടങ്ങിയവർക്കൊപ്പം ഗാന്ധിയും പങ്കെടുത്തു.അതുപോലെ, 1906-ൽ സനാതൻ ധർമ്മസഭ പ്രയാഗ കുംഭമേളയിൽ സമ്മേളിക്കുകയും പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ ബനാറസ് ഹിന്ദു സർവ്വകലാശാല സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.

ജനങ്ങളെ പ്രചോദിപ്പിക്കുന്നതിൽ കുംഭമേളയുടെ അഗാധമായ സ്വാധീനം തിരിച്ചറിഞ്ഞ മഹാത്മാഗാന്ധി 1918-ൽ പ്രയാഗ കുംഭമേളയിൽ പങ്കെടുത്തു. റീജിയണൽ സ്റ്റേറ്റ് ആർക്കൈവ്‌സിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ പ്രകാരം , ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അവരുടെ ഇന്റലിജൻസ് റിപ്പോർട്ടുകളിൽ പരിപാടിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു.തന്റെ സന്ദർശന വേളയിൽ, ഗാന്ധി അനേകം വ്യക്തികളുമായി സജീവമായി ഇടപഴകുകയും സംഗമത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

പിന്നീട് നിസ്സഹകരണ പ്രസ്ഥാനത്തിനിടയിൽ, 1921 ഫെബ്രുവരി 10 ന് ഫൈസാബാദിൽ നടന്ന ഒരു പൊതുയോഗത്തിൽ , ഗാന്ധിജി കുംഭമേളയിലേക്കുള്ള തന്റെ സന്ദർശനത്തെക്കുറിച്ച് സ്മരിക്കുന്നുണ്ട്.
അയോധ്യയിലേക്കുള്ള തീർത്ഥാടനത്തിന് താൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, പ്രയാഗ് കുംഭത്തിൽ പങ്കെടുക്കുന്നത് മുൻഗണന നൽകിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ച മുന്നേറ്റങ്ങളിൽ നിസ്സഹകരണ പ്രസ്ഥാനം നിർണായകമായതിനാൽ, പ്രസംഗത്തിലെ കുംഭമേളയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ ആകസ്മികമല്ല എന്നുറപ്പാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ഹിന്ദുത്വ വിപ്ലവകാരികളുടെ ഒത്തുചേരൽ കേന്ദ്രമായി പ്രവർത്തിച്ച കുംഭമേള 1947 വരെ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ഒരു പ്രധാന ഉൽപ്രേരകമായി തുടർന്നു.

ബ്രിട്ടീഷ് കാലഘട്ടത്തിലെ ഡയറക്ടർ ഓഫ് സെൻട്രൽ ഇന്റലിജൻസിൽ നിന്നുള്ള 1920 ഫെബ്രുവരി 2-ലെ ഒരു സന്ദേശം കുംഭമേളയുടെ ഈ നിർണായക പങ്ക് എടുത്തുകാണിക്കുന്നു. അലഹബാദ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ രേഖ, സ്വാതന്ത്ര്യ സമരത്തിൽ മേളയുടെ നിർണായക സംഭാവനയെ അടിവരയിടുന്നുണ്ട്. 1918-ൽ അലഹബാദിൽ കുംഭമേളയ്‌ക്കിടെ നടന്ന ഒരു യോഗത്തിൽ അംഗീകരിച്ച ഒരു പ്രമേയത്തെക്കുറിച്ച് ഇത് പരാമർശിക്കുന്നു.

“ഈ പ്രമേയം കോൺഗ്രസ് ലീഗ് രാഷ്‌ട്രീയ പരിഷ്കാരങ്ങളുടെ പദ്ധതിയെ പിന്തുണയ്‌ക്കുകയും ഇനിപ്പറയുന്നതുപോലുള്ള ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു:

“500 രൂപ വരെയുള്ള സിവിൽ കേസുകളും എല്ലാ നോൺ-കോഗ്നിസബിൾ ക്രിമിനൽ കേസുകളും തീരുമാനിക്കുന്നതിന് ഗ്രാമങ്ങളിൽ പഞ്ചായത്തുകൾ ഉടനടി സ്ഥാപിക്കണം.കൈമാറ്റം ചെയ്യാവുന്നതും പാരമ്പര്യമായി ലഭിക്കാവുന്നതുമായ പൂർണ്ണ അവകാശങ്ങളോടെ സ്ഥിരമായ ഒത്തുതീർപ്പ് ഏർപ്പെടുത്തൽ. വരുമാനവും വാടകയും വർദ്ധിപ്പിക്കുന്നത് ഇംപീരിയൽ കൗൺസിലിന്റെ നിയമനിർമ്മാണത്തിന് വിധേയമായിരിക്കും. സമീന്ദാറിന്റെ പ്രത്യേകാവകാശം വെട്ടിച്ചുരുക്കലും വാടക നൽകാത്തതിന് പുറത്താക്കൽ നിയമത്തിലെ പരിഷ്കരണവും,” 1918 ഫെബ്രുവരി 17- എന്ന തീയതി രേഖപ്പെടുത്തിയ രഹസ്യ കത്തിൽ പറയുന്നു.

“1918-ൽ അലഹബാദിൽ നടന്ന കുംഭമേളയിൽ 300 പ്രതിനിധികളും 2,000 സന്ദർശകരും പങ്കെടുത്ത ഒരു യോഗമാണ് ഈ പ്രമേയം അംഗീകരിച്ചത്, കൃഷിക്കാർ പതിവായി പങ്കെടുക്കുന്ന കുംഭമേളയാണിത്. യുപി കർഷക സംഘടനയുടെ സ്ഥാപനത്തെക്കുറിച്ചും ഈ യോഗം തീരുമാനിച്ചു. സമീന്ദാർമാർക്കും കുടിയാൻമാർക്കും ഇടയിൽ വളർന്നുവരുന്ന വൈരാഗ്യം തടയുന്നതിനും ഭരണാധികാരികളും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള പരസ്പര വിശ്വാസവും സൗഹാർദ്ദവും വർദ്ധിപ്പിക്കുന്നതിനും യോഗം നിർദ്ദേശിച്ചു.”
“… ഈ സംഘടനയെ പിന്തുണച്ച്, ഫണ്ടുകൾക്കായുള്ള അഭ്യർത്ഥനകൾ പുറപ്പെടുവിക്കുകയും പണം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്, അവ കൽക്കട്ടയിൽ നടത്തിയതായി റിപ്പോർട്ടുണ്ട്.

“1919 ജൂണിൽ മദൻ മോഹൻ മാളവ്യ നടത്തിയ അത്തരമൊരു അഭ്യർത്ഥനയിൽ, പഞ്ചാബ്, യുണൈറ്റഡ് പ്രവിശ്യകൾ, ബീഹാർ, ഒറീസ എന്നിവിടങ്ങളിലെ വിവിധ ഗ്രാമങ്ങളിലും തഹ്‌സിലുകളിലുമായി 3,500 അംഗങ്ങളുള്ള 450 ശാഖകൾ അസോസിയേഷന് ഉണ്ടെന്ന് പ്രസ്താവിച്ചു. 1919-ൽ യുണൈറ്റഡ് പ്രവിശ്യകളിലെ നിരവധി ജില്ലകളിൽ നിന്ന് യോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംഘാടകരുടെ മനോഭാവം വ്യക്തമാക്കുന്നതിന് ഈ റിപ്പോർട്ടുകൾ ഉദ്ധരിക്കാം,” ഉദ്ധരണിയിൽ പറയുന്നു.

സ്വതന്ത്ര ഭാരതത്തിൽ

സ്വാതന്ത്ര്യത്തിനു ശേഷവും, ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ കേന്ദ്രബിന്ദുവായ ഒരു പവിത്രമായ ഒത്തുചേരൽ എന്ന നിലയിൽ കുംഭമേള അതിന്റെ പ്രാധാന്യം നിലനിർത്തിപ്പോരുന്നു. 1964-ൽ,ഹരിദ്വാർ കുംഭമേളയ്‌ക്കിടെയാണ് വിശ്വഹിന്ദു പരിഷത്ത് സ്ഥാപിതമായത് .

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണഘടനാ ജനാധിപത്യം രൂപപ്പെടുത്തുന്നതിലും കുംഭമേള നിർണായക പങ്ക് വഹിച്ചു. ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയോടുള്ള അതിന്റെ പ്രതികരണം പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കുംഭമേളയുടെ ഏറ്റവും തീവ്രമായ സ്വാധീനങ്ങളിലൊന്നായിരുന്നു ഇത്. പൊതുതെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് നടന്ന 1977-ലെ പ്രയാഗിലെ കുംഭമേള രാഷ്‌ട്രീയ സാഹചര്യത്തെ സാരമായി സ്വാധീനിച്ചു. അടിയന്തരാവസ്ഥയുടെ അടിച്ചമർത്തൽ ദിനങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് ഈ ഒത്തുചേരൽ കോൺഗ്രസ് ഭരണകൂടത്തിനെതിരായ വികാരത്തെ ശക്തിപ്പെടുത്തി.1977-ലെ കുംഭമേളയിൽ സാധു സമാജത്തിന്റെ വ്യക്തമായ പിന്തുണയോടെ ജെപി പ്രസ്ഥാനത്തിന് ഗണ്യമായ തിരഞ്ഞെടുപ്പ് മേൽക്കൈ ലഭിച്ചു. ധർമ്മ സൻസദും (മത പാർലമെന്റ്) വിവിധ സാധു സമ്മേളനങ്ങളും ഇന്ദിരാഗാന്ധിയെ ഭാരതത്തിന്റെ ശത്രുവായി പരസ്യമായി പ്രഖ്യാപിച്ചു. ജനതാ പാർട്ടിയ്‌ക്ക് ഹിന്ദി ഹൃദയഭൂമിയിലുടനീളം പിന്തുണ ഉറപ്പിച്ചു.

കുംഭമേളയെക്കുറിച്ച് ധാരാളമായി പഠിക്കുകയും എഴുതുകയും ചെയ്ത പ്രശസ്ത പത്രപ്രവർത്തകൻ മാർക്ക് ടുള്ളി, 1989 ലെ കുംഭമേളയെ രാമജന്മഭൂമി പ്രസ്ഥാനത്തിന് നിർണായക സന്ദർഭമായി എടുത്തുകാട്ടി. തന്റെ അനുഭവത്തെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട് ടുള്ളി എഴുതി: “ഇത്രയും സമാധാനപരമായ ഒരു ജനക്കൂട്ടത്തിൽ ഞാൻ ഒരിക്കലും പങ്കെടുത്തിട്ടില്ല. ഒരു ഉന്മാദവും ഉണ്ടായിരുന്നില്ല, വിശ്വാസത്തിന്റെ ശാന്തമായ ഉറപ്പ് മാത്രം; ചെയ്യേണ്ടത് ചെയ്തുകഴിഞ്ഞു എന്ന അറിവ്.”

കുംഭമേള ഭാരതത്തിൽ അതിന്റെ അതുല്യമായ സ്വാധീനം ചെലുത്തുന്നത് തുടരുന്നു, ഭാരതത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ, സാംസ്കാരിക ഭൂപ്രകൃതിയെ ഗഹനവും ശാശ്വതവുമായ രീതിയിൽ നിർവചിക്കുന്നു. ഒരു മതപരമായ സഭ എന്നതിലുപരി, ഇന്ത്യയുടെ ചരിത്ര, സാംസ്കാരിക, രാഷ്‌ട്രീയ പാതയെ തുടർച്ചയായി രൂപപ്പെടുത്തിയ ഒരു നാഗരിക പ്രതിഭാസമാണിത്.

രാജ്യത്തിന്റെ ഭൂതകാലത്തിൽ ചൊലുത്തിയ ശാശ്വതമായ സ്വാധീനത്തിന്റെ ശക്തമായ ഓർമ്മപ്പെടുത്തലായി പ്രവർത്തിക്കുന്ന കുംഭമേള ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട് . പ്രയാഗ്‌രാജ് മറ്റൊരു മഹാ കുംഭമേളയെ സ്വാഗതം ചെയ്യുന്ന ഈ സമയത്ത് കുംഭമേളയുടെ കാലാതീതമായ പാരമ്പര്യം വിശ്വാസത്തിന്റെയും സാംസ്കാരിക തുടർച്ചയുടെയും തെളിവായിനിലകൊള്ളുന്നു.

പ്രജ്ഞാ പ്രവാഹ്‌ ദേശീയ സംയോജകൻ മാനനീയ ജെ നന്ദകുമാർ The Sunday Guardian പത്രത്തിൽ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

Tags: PREMIUMJ NandakumarMaha Kumbh Mela 2025
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies