കോഴിക്കോട്: പൊതുയിടങ്ങിൽ സ്ത്രീകൾ ഇടകലർന്ന് പെരുമാറരുതെന്ന കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ പ്രസ്താവയ്‌ക്ക് പിന്തുണയുമായി സമസ്ത. മതപരമായ വിഷയങ്ങളിൽ പണ്ഡിതൻമാർ ഉപദേശം നൽകും ഇതിനെ പരിഹസിക്കേണ്ടതില്ലെന്ന് എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. അനൈക്യത്തിലാണെങ്കിലും, സ്ത്രീകളെ വീട്ടിലിരുത്തുന്ന കാര്യത്തിൽ കാന്തപുരം വിഭാഗത്തിന്റെ നിലപാട് ഇകെ സുന്നി വിഭാഗവും ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്.
പണ്ഡിതൻമാർ മതവിധി പറയുന്നത് മതവിശ്വാസികളോടാണ്. മതനിഷേധികൾ അഭിപ്രായം പറയേണ്ട. മതപരമായ വിഷയങ്ങളിൽ പണ്ഡിതൻമാർ ഉപദേശം കൊടുക്കും. അത് ഉൾക്കൊള്ളാൻ കഴിയാത്തവർ അതിനെ പരിസഹിക്കേണ്ട. സമസ്തയിൽ മാത്രമല്ല മുസ്ലീം സമുദായത്തിന്റെ ഏത് വിഷയത്തിലും ഇതാണ് തങ്ങളുടെ നിലപാടെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു.
കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട തമാശകൾ ഇപ്പോഴും തുടരുകയാണ്. കാന്തപുരം വിഭാഗത്തിന്റെ പ്രധാനിയായിരുന്ന തൊഴിയൂർ കുഞ്ഞമുഹമ്മദ് സഖാഫി പ്രസ്താനവയെ വിമർശിച്ച് രംഗത്ത് വന്നു. വിദ്യാഭ്യാസ സ്ഥാനപങ്ങളിൽ ഇടകലർന്ന് പഠിക്കാനും പരിപാടി നടത്താനും കാന്തപുരം മുൻകൈ എടുത്തിരുന്നു. എന്നിട്ട് ഇപ്പോൾ പൊതുയിടത്തിന്റെ കാര്യത്തിൽ എത്തുമ്പോൾ ഇത്തരം ഒരു അഭിപ്രായം എന്തുകൊണ്ടാണെന്ന് കുഞ്ഞമുഹമ്മദ് സഖാഫി ചോദിച്ചു.















