തിരുവനന്തപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. 30 വയസുള്ള മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പിതാവാണ് അറസ്റ്റിലായത്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ സ്വന്തം വീട്ടിലായിരുന്നു യുവതി. എന്നാൽ പിതാവിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. നിലവിൽ റിമാൻഡിലാണ്. ആര്യനാട് ഇൻസ്പെക്ടർ വി.എസ് അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.