നീണ്ട ഇടവേളയ്‌ക്ക് ശേഷംഇന്ത്യൻ സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് നടി പ്രിയങ്ക ചോപ്ര. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകൻ.

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഹൈദരാബാദിലെ ചിൽക്കൂർ ബാലാജി ക്ഷേത്രത്തിൽ പ്രിയങ്ക ചോപ്ര ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ബാലാജിയുടെ അനുഗ്രഹത്തോടെ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുന്നു. സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കുക എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രിയങ്ക കുറിച്ചത്. എന്നാൽ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പ്രിയങ്ക വെളിപ്പെടുത്തിയിട്ടില്ല.

ചിത്രത്തിന്റെ പൂജാചടങ്ങുകൾ ആരംഭിച്ചതായാണ് വിവരം. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും പ്രിയങ്ക ചോപ്ര പങ്കെടുത്തിരുന്നു. ക്ഷേത്ര പൂജാരിയോട് സംസാരിക്കുന്നതിന്റെയും ആരതി നടത്തുന്നതിന്റെയും ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്.
View this post on Instagram















