എറണാകുളം: പക്ഷാഘാതത്തെ തുടർന്ന് ജനുവരി 16ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഷാഫിയെ അടിയന്തര ശസ്ത്രക്രീയക്ക് വിധയനാക്കിയിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഷാഫി ന്യൂറോ സര്‍ജിക്കല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിലുള്ളത്.
ആശുപത്രിയിൽ അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്.
ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ നടൻ മമ്മൂട്ടി എത്തിയിരുന്നു.മമ്മൂട്ടിക്കൊപ്പം നിർമാതാക്കളായ ആൻ്റോ ജോസഫ്, രജപുത്ര രഞ്ജിത്ത് എന്നിവരുമുണ്ടായിരുന്നു. സിനിമ പ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശുപത്രിയിൽ തന്നെയുണ്ട്.
റാഫി മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. സംവിധായകന്‍ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്.
2022-ല്‍ റിലീസ് ചെയ്ത ഷറഫദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദമാണ് അവസാനം സംവിധാനം ചെയ്തത്. .