ലക്കിടി : അറമല ഭാഗത്ത് ജനവാസമേഖലയിൽ വെള്ളിയാഴ്ച രാത്രി 8.15 -ഓടെ പ്രദേശവാസി കടുവയെ കണ്ടുവെന്ന് അഭ്യൂഹം. രാത്രി ജോലികഴിഞ്ഞ് ബൈക്കിൽ മടങ്ങുന്ന പ്രദേശവാസിയായ യുവാവാണ് റോഡിനെ കുറുകെ കടുവ പോകുന്നത് കണ്ടത്.
മേപ്പാടി റേഞ്ച് വനം വകുപ്പുദ്യോഗസ്ഥരും വൈത്തിരി പൊലീസും സ്ഥലത്തെത്തി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി. ടീമും പ്രദേശത്ത് പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.















