കേരള പൊലീസിലെ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ റിപ്പോട്ട് ചെയ്തു. സിവിൽ പൊലീസ് ഓഫീസർ (740/2024), വനിതാ പൊലീസ് കോൺസ്റ്റബിൾ (582/2024), പൊലീസ് സബ് ഇൻസ്‌പെക്ടർ (kcp) (510/2024), ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (508/2024), പൊലീസ് കോൺസ്റ്റബിൾ (IRB) റെഗുലർ വിങ് (583/2024) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
ഉദ്യോഗാർത്ഥികൾക്ക് PSC യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. 29.01.2025 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. വിശദവിവരങ്ങൾക്ക് ചുവടെയുള്ള കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സന്ദർശിക്കാം.