ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് അകത്തും പുറത്തും മോദിക്ക് ആരാധകരേറെയാണ്. ഝാർഖണ്ഡിലെ ദിയോഘർ സ്വദേശി 95-കാരി ഗീതാ ദേവിക്കും നരേന്ദ്ര മോദിയോടുള്ള പ്രിയമേറെയാണ്. വാർദ്ധക്യത്തിലും അദ്ദേഹത്തെ കുറിച്ച് അറിയാൻ വളരെ താതപര്യമാണ് അവർക്ക്. ഗീതാ ദേവിയുടെ ഈ ഇഷ്ടം, കുടുംബം പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചു. പ്രധാനമന്ത്രി മറുപടിക്കത്തും അയച്ചു…!
പ്രധാനമന്ത്രിയുടെ ആരാധകരോടുള്ള സ്നേഹവും താത്പര്യവും വ്യക്തിപരമായ ബന്ധവും ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ഗീതാദേവിയുടെ പേരക്കുട്ടിയാണ് പ്രധാനമന്ത്രിയോടുള്ള സ്നേഹം ചുരുങ്ങിയ വാക്കുകളിലൂടെ അദ്ദേഹത്തെ അറിയിച്ചത്. പ്രധാനമന്ത്രിയെ ‘സഹോദരൻ’ എന്നാണ് ഗീതാ ദേവി വിശേഷിപ്പിക്കുന്നത്.
എല്ലാ ദിവസവും അദ്ദേഹവുമായി ബന്ധപ്പെട്ട വാർത്തകൾ ഗീതാദേവി കാണും, ഒരു ദിവസത്തിന് പോലും അതിൽ മുടക്കം വരില്ല. ഏറെ ബഹുമാനത്തോടെ മാത്രമേ പ്രധാനമന്ത്രിയെ കുറിച്ച് ഈ വയോധിക സംസാരിക്കുകയുള്ളൂ. ഗീതാദേവിയുടെ കഥ മോദി ആർക്കൈവ്‍സിലൂടെ പുറത്തുവന്നിട്ടുണ്ട്.
Letters from PM | Geeta Devi
She has seen the rule of British colonial powers, the era of maharajas, and the leadership of many prime ministers in independent India, but none, in her eyes, compare to Prime Minister @narendramodi
Every day, 95-year-old Geeta Devi from Rajasthan… pic.twitter.com/690MqSOmxt
— Modi Archive (@modiarchive) January 25, 2025
ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലും മഹാരാജക്കന്മാരുടെ കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ജീവിച്ച വ്യക്തിയാണ് തന്റെ അമ്മയെന്ന് മകൻ സഞ്ജയ് ഭാരദ്വാജ് പറയുന്നു. എന്നാൽ അവരെ ആരെയും നരേന്ദ്രമോദിയുമായി താരതമ്യപ്പെടുത്താനാവില്ലെന്നാണ് അമ്മ പറയുന്നതെന്ന് സഞ്ജയ് കൂട്ടിച്ചേർത്തു. രാജ്യത്ത് നടക്കുന്ന ഓരോ സംഭവവികാസങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നയാളാണ് ഗീതാദേവിയെന്ന് പേരക്കുട്ടി രാമൻ ഭാരദ്വാജ് പറഞ്ഞു.
മോദിജിയെ പോലെ മോദിജി മാത്രമേയുള്ളൂവെന്ന് ഗീതാദേവി പറയുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഇന്ത്യ വികസനത്തിന്റെ പാതയിലായത്. നിരവധി വിമാത്താവളങ്ങളും ആശുപത്രികളും നിർമിച്ചു. തന്റെ എല്ലാ അനുഗ്രഹങ്ങളും സഹോദരനായ നരേന്ദ്ര മോദിക്ക് ഉണ്ടാകുമെന്നും 95-കാരി പറഞ്ഞു. 2024 ജൂലൈ മാസത്തിൽ പ്രധാനമന്ത്രി ദിയോഘർ സന്ദർശിച്ചിരുന്നു. അന്ന് അവർ എത്രമാത്രം വികാരഭരിതയായിരുന്നുവെന്ന് പേരക്കുട്ടി വീഡിയോയിൽ ഓർത്തെടുക്കുന്നുണ്ട്.
മുത്തശ്ശിക്ക് പ്രധാനമന്ത്രിയോടുള്ള ആരാധനയാണ് കത്ത് അയക്കാൻ പ്രേരിപ്പിച്ചതെന്ന് പേരക്കുട്ടി പറഞ്ഞു. കത്തിന് മറുപടിയും എത്തിയതോടെ ഗീതാദേവിയും കുടുംബം സന്തോഷത്തിലാണ്. രാജ്യത്തെ പൗരന്മാരിൽ നിന്നും വനിതകളിൽ നിന്നും അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നത് രാജ്യത്തിന് വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യാനുള്ള ഊർജ്ജം നൽകുന്നുവെന്ന് പ്രധാനമന്ത്രി അയച്ച കത്തിൽ പറയുന്നു.
95-ാം വയസിലും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്. നിങ്ങളുടെ ആരോഗ്യത്തിനും കുടുംബത്തിന്റെ ശോഭനമായ ഭാവിക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു. കത്ത് കിട്ടിയതോടെ അമ്മ വളരെ സന്തോഷവതിയും ഊർജ്ജസ്വയുമാണെന്ന് മരുമകൾ അനിത ഭാരദ്വാജ് പറഞ്ഞു.















