ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ രഞ്ജി ട്രോഫി കളിയ്‌ക്കാൻ മുംബൈ ടീമിലേക്കെത്തിയപ്പോൾ പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടമായത് കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയടിച്ച ആയുഷ് മാത്രേക്കാണ്. 17കാരനായ ആയുഷ് 6 മത്സരങ്ങളിൽ നിന്ന് 40.09 ശരാശരിയിൽ 441 റൺസ് നേടി മികച്ച പ്രകടനമാണ് ടൂർണമെന്റിലുടനീളം കാഴ്ചവച്ചത്. എന്നാൽ ബിസിസിഐ നിർദ്ദേശപ്രകാരം രഞ്ജി കളിക്കാൻ രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ടീമിലെത്തിയതോടെ എത്തിയതോടെ ആയുഷിന് ബെഞ്ചിലേക്ക് മടങ്ങേണ്ടി വന്നു.
ടീമിൽ ഇടം നഷ്ടമായതിലുള്ള വിഷമത്തെക്കാളുപരി കുട്ടിക്കാലം മുതൽ താൻ ആരാധിക്കുന്ന ഹിറ്റ്മാനുമൊത്ത് ഡ്രസ്സിംഗ് റൂം പങ്കിടാനായ സന്തോഷത്തിലാണ് ആയുഷ്. ഇൻസ്റ്റഗ്രാമിൽ രോഹിതിനൊപ്പമുള്ള ചിത്രം പങ്കിട്ട ആയുഷ് ഹൃദയഹാരിയായ കുറിപ്പും അതിനൊപ്പം ചേർത്തു.
“രോഹിത്ത് ബാറ്റ് ചെയ്യുന്നത് ടെലിവിഷനിൽ കണ്ടാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. എന്താ ആരാധനാപാത്രത്തോടൊപ്പം ഡ്രസ്സിങ് റൂം പങ്കിടാനായത് അവിശ്വസനീയമായ നിമിഷമായിരുന്നു. അദ്ദേഹത്തിൽ നിന്നും ഒരുപാട് കര്യങ്ങൾ പഠിക്കാനുണ്ട്,” ആയുഷ് കുറിച്ചു.
മുംബൈയുടെ അവസാന രഞ്ജി ട്രോഫി മത്സരത്തിൽ സർവീസസിനെതിരെ 116 റൺസാണ് മഹാരെ നേടിയത്. ലിസ്റ്റ് എയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 65.42 ശരാശരിയിൽ 458 റൺസ് നേടിയ അദ്ദേഹം വൈറ്റ്-ബോൾ ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്. അതേസമയം ജമ്മു കാശ്മീരിനെതിരായ മത്സരത്തിൽ മുംബൈ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. മുംബൈക്ക് വേണ്ടി ബാറ്റിങ്ങിനിറങ്ങിയ രോഹിത്തിന് ഒരുഘട്ടത്തിലും മികച്ച സ്കോർ കണ്ടെത്താനായില്ല.
View this post on Instagram