താനെ: 76-ാം റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ ദേശീയ പതാക ഉയർത്തി ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നാഗ്പൂർ മഹാനഗർ സംഘചാലക് രാജേഷ് ലോയ ആണ് പതാക ഉയർത്തിയത്.
രാജ്യമെമ്പാടും വിവിധ പരിപാടികളാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആഘോഷിക്കപ്പെടുന്നത്. പ്രധാനമന്ത്രി യുദ്ധസ്മാരകത്തിലെത്തി രാജ്യത്തിനായി ജീവൻ ത്യജിച്ച ധീരസൈനികർക്ക് പുഷ്പചക്രം അർപ്പിച്ചു. പിന്നാലെ കർത്തവ്യപഥിലെത്തി.
തുടർന്ന് രാഷ്‌ട്രപതി കർത്തവ്യപഥിലെത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റിനെ സ്വീകരിച്ചു. പിന്നാലെ ദേശീയപതാക ഉയർത്തി. തുടർന്ന് 21 ഗൺ സല്യൂട്ടും നൽകി. ഇതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി.















