ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ത്യാഗേറ്റിലെ ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ച് അദ്ദേഹം യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പ്രധാനമന്ത്രിക്കൊപ്പം എത്തിയിരുന്നു.

പ്രധാനമന്ത്രി യുദ്ധസ്മാരകത്തിലെത്തി പുഷപചക്രം അർപ്പിച്ചുകൊണ്ടാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. പിന്നാലെ അദ്ദേഹം പരേഡ് നടക്കുന്ന ഡൽഹിയിലെ കർത്തവ്യ പഥിലേക്ക് എത്തും. സൈനികരുടെ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് സുരക്ഷാ ഭടന്മാരോടൊപ്പം രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഇവിടേക്കെത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.
















