അർബുദ രോഗത്തെ മറികടക്കാൻ മരുന്നിനോപ്പം തന്നെ കൂടുയുള്ളവരുടെ പിന്തുണയും കൂടി വേണം. സ്താനാർബുദ ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഹിനാ ഖാൻ കഴിഞ്ഞ ദിവസം കാമുകൻ റോക്കി ജയ്‌സ്വാളിന്റെ സ്നേഹപൂർണ്ണമായ പരിചരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചിരുന്നു.
എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യനാണ് റോക്കി. ഞാൻ തല ഷേവ് ചെയ്തപ്പോൾ അവനും മൊട്ടയടിച്ചു, എന്റെ മുടി വളരാൻ തുടങ്ങിയതിന് ശേഷം മാത്രമാണ് അവനും മുടി വളർത്തിയത്. ഉപേക്ഷിക്കാൻ നൂറു കാരണങ്ങളുണ്ടായിട്ടും എപ്പോഴും അവൻ എന്റെ അരികിലുണ്ട്. ചേർത്ത് പിടിക്കാൻ മാത്രം അറിയുന്ന നിസ്വാർത്ഥ മനുഷ്യനാണ് തന്റെ റോക്കിയെന്നും ഹിന പറഞ്ഞു. റോക്കിയെ തന്റെ മാർഗദർശി എന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്.
View this post on Instagram
ഇതുവരെയുണ്ടായ സങ്കടങ്ങളെ തങ്ങൾ ഒരുമിച്ചാണ് മറികടന്നതെന്നും നടി പറഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്താണ് രണ്ടുപേർക്കും അച്ഛൻമാരെ നഷ്ടപ്പെട്ടത്. പരസ്പരം കരഞ്ഞും ആശ്വസിപ്പിച്ചുമാണ് അന്ന് പ്രതിസന്ധി മറികടന്നത്. കീമോയും റേഡിയേഷനും തുടങ്ങിയത് മുതൽ അവൻ എന്റെ കൂടെ തന്നെയുണ്ട്. എന്നെ വൃത്തിയാക്കുന്നത് മുതൽ വസ്ത്രം ധരിപ്പിക്കുന്നത് വരെ അവനായിരുന്നു. എനിക്ക് ചുറ്റും സംരക്ഷണവലയമായി റോക്കി നിലകൊണ്ടു. എല്ലാം സ്ത്രീകളുടെ ജീവിതത്തിലും ഇത്തരം ഒരു പുരുഷൻ കൂടെ വേണമെന്ന് ഡോക്ടർമാരും സ്റ്റാഫും പറയാറുണ്ടെന്നും ഹിനാ ഖാൻ പറഞ്ഞു.
കുറിപ്പിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും നടി പങ്കുവെച്ചിട്ടുണ്ട്. ഇതിൽ കൈപിടിച്ച് നടത്തിയും കാൽ മസാജ് ചെയ്തു ഹിനയെ ചേർത്ത് പിടിക്കുന്ന റോക്കിയെ ആണ് കാണാൻ കഴിയുക.