മഹാകുംഭമേള മുതൽ രത്തൻ ടാറ്റ വരെ; ഭാരതത്തിൻ്റെ പൈതൃകവും സംസ്കാരവും വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭമേള മുതൽ രത്തൻ ടാറ്റ വരെ; ഭാരതത്തിന്റെ പൈതൃകവും സംസ്കാരവും വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 05:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ വ്യത്യസ്തമായി ഉത്തർ പ്രദേശിന്റെ നിശ്ചലദൃശ്യം. മഹാകുംഭമേളയുടെ മഹത്വം വിളിച്ചോതുന്ന പ്രദർശനമാണ് യോ​ഗി സർക്കാർ പ്രദർശനത്തിനെത്തിച്ചത്. പാലാഴി മഥനവും അമൃത കലശവും ത്രിവേണി സം​ഗമത്തിലെ പുണ്യസ്നാനവും പരേഡിൽ ദൃശ്യമായിരുന്നു.

പൈതൃകവും വികസനവും സമന്വയിക്കും വിധത്തിലുള്ള പ്രദർശനം കാണികളുടെ മനം കവർന്നു. ടാബ്ലോയുടെ മുൻവശത്ത് അമൃതകലശത്തിന്റെ പതിപ്പ് മുന്നോട്ട് ചരിഞ്ഞിരിക്കുന്നു. അതിൽ നിന്ന് പവിത്രമായ അമൃതധാര ഒഴുകുന്നതാണ് മുൻപിൽ നിന്നുള്ള ദൃശ്യം. ഇതിന് ചുറ്റും സാധുക്കളും സന്യാസിമാരും ശംഖ് ഊതുന്നു. ചിലർ കൈകൾ കൂപ്പി ധ്യാനിക്കുന്നു. ചിലർ പുണ്യസ്നാനം ചെയ്യുന്നതും പ്രദർശനത്തിലുണ്ട്. അമൃതസ്നാനത്തിനൊരുങ്ങുന്ന ഭക്തരുടെ ചിത്രങ്ങൾ ചുവർചിത്രങ്ങളിലൂടെയും എൽഇഡി സ്ക്രീനുകളിലൂടെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

സംരംഭകത്വത്തിലൂടെയും സ്വാശ്രയത്വത്തിലൂടെയും സ്ത്രീകളുടെ സാമ്പത്തിക ശീലം പ്രോത്സാഹിപ്പിക്കുന്ന ‘ലാക്പതി ദീദി യോജന’ എന്ന ഗ്രാമവികസന മന്ത്രാലയത്തിന്റെ ടാബ്ലോയാണ് മറ്റൊരു പ്രധാന ആകർഷണം. ഐഎൻസ് സൂറത്ത്, ഐഎൻഎസ് നീല​ഗിരി, ഐഎൻഎസ് വാ​​ഗ്‌ഷീർ എന്നീ കപ്പലുകളുടെ മാതൃകയും സമുദ്രസുരക്ഷയിൽ രാജ്യത്തിന്റെ പുരോ​ഗതിയും സൂചിപ്പിക്കുന്നതായിരുന്നു നാവികസേനയുടെ ടാബ്ലോ.

ഇന്ത്യയിലെ ബാങ്കിം​ഗ് സേവനങ്ങളുടെ പുരോ​ഗതിയും വികസനവുമാണ് ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക സേവന വകുപ്പ് പ്രദർശിപ്പിച്ച നിശ്ചല​ദൃശ്യം. ചീറ്റപ്പുലികളുടെ പുനരധിവാസമാണ് മധ്യപ്രദേശിന്റെ ടാബ്ലോ. രത്തൻ ടാറ്റയെ അനുസ്മരിച്ചാണ് ഝാർഖണ്ഡ് നിശ്ചലദൃശ്യം അവതരിപ്പിച്ചത്. കാലാവസ്ഥ വകുപ്പിന്റെ 150-ാം വാർഷികമാണ് ഭൗമശാ്സ്ത്ര മന്ത്രാലയം അവതരിപ്പിച്ച ടാബ്ലോ.

ഈ വർഷത്തെ റിപ്പബ്ലിക് ദിനു പരേഡ് നാരിശക്തി കേന്ദ്രീകരിച്ചായിരുന്നു. അസിസ്റ്റൻ്റ് കമാൻഡൻ്റ് ഐശ്വര്യ ജോയ് എം നേതൃത്വം നൽകുന്ന സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ (CRPF) വനിതാ ഉദ്യോ​ഗസ്ഥരാണ് പരേഡിൽ മാർച്ച് ചെയ്തത്. നക്സൽ വിരുദ്ധ, കലാപ വിരുദ്ധ പ്രവർത്തനങ്ങളിലും ക്രമസമാധാന പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന വനിതാ സൈനികർ ഉൾപ്പെടെ 148 അം​ഗ സംഘമാണ് മാർച്ച് ചെയ്തത്. മാതൃ പരിചരണവും സ്ത്രീകളുടെ നേതൃത്വവും ഊന്നിപ്പറയുന്ന ടാബ്ലോയാണ് വനിതാ ശിശു വികസന മന്ത്രാലയം അവതരിപ്പിച്ച നിശ്ചലദൃശ്യം.

Tags: republic day paradetableauLate Ratan Tata
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies