UCC ഇന്നുമുതൽ; ഉത്തരാഖണ്ഡിന് അഭിമാനദിവസം; വാക്കുപാലിച്ച് ബിജെപി
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

UCC ഇന്നുമുതൽ; ഉത്തരാഖണ്ഡിന് അഭിമാനദിവസം; വാക്കുപാലിച്ച് ബിജെപി

Janam Web Desk by Janam Web Desk
Jan 27, 2025, 11:10 am IST
FacebookTwitterWhatsAppTelegram

 

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാകാനൊരുങ്ങി ഉത്തരാഖണ്ഡ്. സ്വതന്ത്ര ഇന്ത്യയിൽ യുസിസി നടപ്പാക്കുന്ന പ്രഥമ സംസ്ഥാനമെന്ന ബഹുമതിയാണ് ഇതോടെ ഉത്തരാഖണ്ഡിനെ തേടിയെത്തുന്നത്. ഇന്നുമുതൽ (ജനുവരി 27) രാജ്യത്ത് യുസിസി നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി അറിയിച്ചു. ജാതി, മതം, ലിംഗം എന്നിവയെ അടിസ്ഥാനപ്പെടുത്തി വിവേചനം കാണിക്കുന്ന എല്ലാ നിയമങ്ങളും നീക്കം ചെയ്ത് യുസിസി നടപ്പാക്കുന്നത് സമൂഹത്തിൽ ഏകത കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവാഹം, വിവാഹമോചനം, സ്വത്ത്, അനന്തരാവകാശം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ എല്ലാ പൗരന്മാർക്കും ഏകീകൃതമാക്കുക എന്നതാണ് യൂണിഫോം സിവിൽ കോഡിന്റെ ലക്ഷ്യം. യുസിസി പ്രകാരം നിയമങ്ങൾ പാലിക്കുന്ന ഏക സംസ്ഥാനമാണ് ​ഗോവ. ഈ പട്ടികയിലേക്കാണ് ഉത്തരാഖണ്ഡ് കൂടി ചേർക്കപ്പെടുന്നത്.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ബിജെപി നൽകിയ വാ​ഗ്ദാനമായിരുന്നു യുസിസി. ബിജെപിക്ക് അധികാരത്തുടർച്ച ലഭിച്ചതോടെ കഴിഞ്ഞ വർഷം ഉത്തരാഖണ്ഡ് നിയമസഭയിൽ യുസിസി ബിൽ പാസായി. ഇതിന്റെ തുടർച്ചയായാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ഉത്തരാഖണ്ഡിലെ യുസിസി നിയമത്തിൽ നിരവധി പ്രത്യേക ചട്ടങ്ങൾ നിഷ്കർഷിക്കുന്നുണ്ട്. ലിവിം​ഗ്-ടു​ഗദർ ബന്ധത്തിലേക്ക് കടക്കുന്നവർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നതാണ് ഒരു വ്യവസ്ഥ. 21 വയസിന് താഴെയുള്ളവർ ലിവിൻ-റിലേഷനിലേക്ക് പ്രവേശിക്കുകയാണെങ്കിൽ രക്ഷിതാക്കളുടെ അനുമതി ആവശ്യമാണെന്നും വ്യവസ്ഥയിലുണ്ട്. ചട്ടം ലംഘിച്ചാൽ തടവും പിഴയും ശിക്ഷ ലഭിച്ചേക്കാം.

സംസ്ഥാനത്തെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെന്നതും നിർബന്ധമായിരിക്കുകയാണ്. വിവാഹിതരാകാൻ പോകുന്നവർക്ക് 21 വയസ് പൂർത്തിയാകണമെന്നും നിർബന്ധമുണ്ട്. ബഹുഭാര്യത്വം, ശൈശവ വിവാഹം, മുത്തലാഖ് എന്നിവയ്‌ക്ക് സമ്പൂർണ നിരോധനവും വിവാ​ഹമോചനം സംബന്ധിച്ച കേസുകൾ കോടതിയിലെത്തുമ്പോൾ ജാതിമത ഭേദമന്യേ എല്ലാവരും ഒരേ നിയമത്തിന് കീഴിലാകും പരി​ഗണിക്കപ്പെടുക. അതേസമയം പട്ടികവർ​ഗക്കാരെ യുസിസി നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags: UTTARAKHANDuniform civil codeUCC
ShareTweetSendShare

More News from this section

വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

പഹൽഗാം, 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

Latest News

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

കാക്ക കൊത്തിക്കൊണ്ടു പോയത് മൂന്ന് വർഷം മുൻപ്; നിധി പോലെ കൂട്ടിൽ സൂക്ഷിച്ച സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies