പ്രയാഗ്രാജ്: ഗംഗയും യമുനയും സരസ്വതിയും പവിത്രമാക്കുന്ന ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ എത്തിയ ആഭ്യന്തര മന്ത്രി സന്യാസശ്രേഷ്ഠരുമൊത്താണ് സ്‌നാനപുണ്യം നുകരാനെത്തിയത്. പവിത്രമായ പുണ്യജലം കൈക്കുമ്പിളിലേന്തി ഒപ്പമുണ്ടായിരുന്ന സന്യാസിമാർ അദ്ദേഹത്തെ അഭിഷേകം ചെയ്യുന്നതും കാണാമായിരുന്നു.
#WATCH | #MahaKumbh2025 | Union Home Minister Amit Shah takes a holy dip at Triveni Sangam in Prayagraj, Uttar Pradesh. pic.twitter.com/TH2MFFgwA5
— ANI (@ANI) January 27, 2025
സ്‌നാനത്തിന് ശേഷം സന്യാസിമാർ അദ്ദേഹത്തെ തിലകം ചാർത്തി അനുഗ്രഹിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ചേർന്നാണ് പ്രയാഗ്രാജിൽ അമിത് ഷായെ സ്വീകരിച്ചത്. പുണ്യ സ്‌നാനത്തിന് ശേഷം ബഡേ ഹനുമാൻജി ക്ഷേത്രത്തിലും അഭയ്‌വതിലും അമിത് ഷാ സന്ദർശനം നടത്തി.
#WATCH | #MahaKumbh2025 | Saints apply tilak on the forehead of Union Home Minister Amit Shah after he took a holy dip at Triveni Sangam in Prayagraj, Uttar Pradesh. pic.twitter.com/6KTFyJPmw1
— ANI (@ANI) January 27, 2025
പ്രയാഗ്രാജ് കുംഭമേളയുടെ ചുമതലയുള്ള ജൂന അഖാരയും ആഭ്യന്തരമന്ത്രി സന്ദർശിക്കും. ജൂന അഖാരയുടെ ആചാര്യ മഹാമണ്ഡലേശറിനെയും അഖാരയിലെ മറ്റ് സന്യാസിമാരെയും കാണുന്ന അമിത് ഷായുടെ ഉച്ചഭക്ഷണവും ഇവർക്കൊപ്പമായിരിക്കും. ശൃംഗേരി, പുരി, ദ്വാരക മഠാധിപതികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വൈകുന്നേരത്തോടെ പ്രയാഗ് രാജിൽ നിന്ന് അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങും. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗും കുംഭമേളയിലെത്തി ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയിരുന്നു. പ്രധാനമന്ത്രിയും ഫെബ്രുവരി അഞ്ചിന് പ്രയാഗ് രാജിലെത്തും. ഓരോ ദിവസവും തീർത്ഥാടകരുടെയും ആത്മീയ ആചാര്യൻമാരുടെയും വലിയ സംഗമത്തിനാണ് കുഭ്‌നഗരി വേദിയാകുന്നത്. 14 ദിവസത്തെ കണക്കുകൾ പ്രകാരം ഇതുവരെ 13 കോടിയിലധികം ഭക്തരാണ് കുംഭമേളയ്‌ക്ക് എത്തിയത്.















