ബോക്സോഫീസിൽ തുടരെ തുടരെ തോൽവികൾ നേരിട്ട അക്ഷയ്കുമാർ ഒടുവിൽ തിരിച്ചുവരവിന്റെ പാതയിൽ. റിപ്പബ്ലിക്ക് ഡേയിൽ പുറത്തിറങ്ങിയ സ്കൈ ഫോഴ്സ് മൂന്നു ദിവസം കൊണ്ട് 61.75 കോടി കുതിക്കുന്നു.ആദ്യ ദിനം 12.25 കോടിയായിരുന്നു കളക്ഷനെങ്കിൽ രണ്ടാം ദിനം ഇത് 22 കോടിയായി ഉയർന്നു. മൂന്നാം ദിനമായ ഞായറാഴ്ചയും കളക്ഷൻ കുതിച്ചു. 27.50 കോടിയാണ് ചിത്രം നേടിയത്. മൗത്ത് പബ്ലിസിറ്റിയിലാണ് ചിത്രത്തിന്റെ കളക്ഷൻ വർദ്ധിക്കുന്നതെന്നാണ് ട്രേഡ് അനസിലസ്റ്റുകൾ പറയുന്നത്.
അതേസമയം ആദ്യ തിങ്കളാഴ്ചയിലും മോശമല്ലാത്ത പ്രകടം കാഴ്ചവയ്‌ക്കാൻ ചിത്രത്തിനായി. ഇന്ന് ഉച്ചവരെ 2.24 കോടിയാണ് ചിത്രം നേടിയത്. ഇതുവരെ അക്ഷയ് ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 64.49 കോടിയാണ്. അക്ഷയ് കുമാറിന് പുറമെ വീർ പഹാരിയ, സാറ അലിഖാൻ, നിമ്രത് കൗർ, ബോഗുമില എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഭിഷേക് അനിൽ കപൂർ-സന്ദീപ് ക്വെലാനി എന്നിവരാണ് ചിത്രം സംവിധാനം ചെയ്തത്.