ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ 23-കാരി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു. ഒൺലി ഫാൻസിന്റെ ബ്രസീലിയൻ മോഡലാണ് ദാരുണമായി മരിച്ചത്. ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്ന് ബാലൻസ് തെറ്റി നിലം പതിക്കുകയായിരുന്നു. നീല ചിത്ര നടിയായിരുന്ന മോഡലിന്റെ മരണ വാർത്ത @MyLordBebo എന്ന എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തെത്തിയത്.
’23 കാരിയായ ഒൺലി ഫാൻസ് മോഡൽ സെക്‌സിനിടെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു’ എന്നായിരുന്നു പോസ്റ്റ്.
യുവതി ബ്രസീലിലെ ജനപ്രിയ നീലച്ചിത്ര നടിയും മോഡലുമാണെന്നാണ് വിവരം. പ്രശസ്തി വർദ്ധിപ്പിക്കാൻ വിവിധ പുരുഷന്മാരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇവർ ക്ഷണിച്ചിരുന്നു.
യുവ മോഡലിന്റെ മരണവാർത്ത കാട്ടുതീ പോലെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇവർ കെട്ടിടത്തിന്റെ എത്രാമത്തെ നിലയിൽ നിന്നാണ് വീണതെന്ന കാര്യം വ്യക്തമല്ല. അതേസമയം ചിലർ ഇവരുടെ മരണത്തിൽ ദുഃഖമറിയിച്ചപ്പോൾ മറ്റൊരു വിഭാഗം പരിഹാസമാണ് ചൊരിഞ്ഞത്.















