പള്ളിക്കൽ: ലൈംഗികാതിക്രമ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പള്ളിക്കൽ സ്വദേശി നവാസാണ് (49) അറസ്റ്റിലായത്. ജനുവരി 13+നായിരുന്നു കേസിനാസ്പദമായ സംഭവം.
മദ്രസയിലേക്ക് പഠിക്കാനെത്തിയ വിദ്യാർത്ഥിനിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെയായിരുന്നു ലൈംഗികാതിക്രമം. പള്ളിക്കൽ കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയാണ് പ്രതി.
പള്ളിക്കൽ പൊലീസാണ് കേസന്വേഷിക്കുന്നത്. എസ്എച്ച്ഒ രാജീവ് കുമാർ, എസ്ഐ രാജി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നവാസിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതി നിലവിൽ റിമാൻഡിലാണ്.