ഇടിക്കൂട്ടിൽ ഏറ്റുമുട്ടി ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും; ആവേശമായി ലുലുമാളിലെ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇടിക്കൂട്ടിൽ ഏറ്റുമുട്ടി ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും; ആവേശമായി ലുലുമാളിലെ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 01:22 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അന്തര്‍ദേശീയ പ്രൊഫഷണല്‍ ബോക്‌സിങ് മത്സരത്തില്‍ ഇടിക്കൂട്ടില്‍ നടന്നത് താരപോരാട്ടം. നടന്‍ ആന്റണി വര്‍ഗീസും മുന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ മകനായ അച്ചു ബേബി ജോണും തമ്മിലുള്ള മത്സരത്തിന് ലുലുമാളാണ് വേദിയായത്. കേരള ബോക്‌സിങ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ ദിവസം മാളില്‍ പ്രൊഫഷണല്‍ ബോക്‌സിങ് ചാമ്പന്‍ഷിപ്പ് സംഘടിപ്പിച്ചത്. 13 വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ ഏറ്റവും ആവേശം നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും ഏറ്റുമുട്ടിയ മത്സരത്തിനായിരുന്നു. വാശിയേറിയ മത്സരത്തില്‍ രണ്ടുപേരേയും വിജയികളായി വിധികര്‍ത്താക്കള്‍ പ്രഖ്യാപിച്ചു.

ആന്റണി വര്‍ഗീസിന്റെ റിലീസിനൊരുങ്ങുന്ന ദാവീദ് സിനിമയുടെ ജേഴ്‌സിയണിഞ്ഞാണ് താരവും അച്ചു ബേബി ജോണും റിങ്ങിലെത്തിയത്. ബോക്‌സിങ് പ്രമേയമായി എത്തുന്ന ദാവീദില്‍ ആന്റണി വര്‍ഗീസിനൊപ്പം അച്ചു ബേബി ജോണും ആദ്യമായി അഭിനയത്തിലേക്ക് ചടുവടുവയ്‌ക്കുകയാണ്. സിനിമയില്‍ നിന്ന് വ്യത്യസ്തമായ മത്സരമാണ് റിങ്ങില്‍ അരങ്ങേറിയത്. രണ്ടാം റൗണ്ടിന്റെ അവസാനഘട്ടത്തില്‍ ആന്റണി വര്‍ഗീസിന്റെ പഞ്ചില്‍ അച്ചു ബേബി ജോണിന് വയറ്റിന് ഇടിയേറ്റു. ഇടിയുടെ ആഘാതം കൂടിയതോടെ റഫറി ഇടപെട്ടു. പിന്നാലെ എതിര്‍വിഭാഗം എന്നത് മറന്ന് ആന്റണി വര്‍ഗീസ് അച്ചുവിന്റെ അടുത്തെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. നാല് റൗണ്ട് മത്സരം വിധികര്‍ത്താക്കള്‍ തുടര്‍ന്ന് രണ്ട് റൗണ്ടാക്കി ചുരുക്കി.

ഒരു മലയാളി താരം ആദ്യമായി പ്രൊഫഷണല്‍ ബോക്‌സിങ്ങ് മത്സരത്തില്‍ പങ്കെടുക്കുന്ന പ്രത്യേകത കൂടി ലുലു വേദിയായ മത്സരം സാക്ഷിയായി. അന്തര്‍ദേശീയ തരത്തില്‍ മാറ്റുരച്ച പ്രകടനത്തില്‍ അഫ്ഗാനിസ്ഥാന്‍ താരം താരീഖ് ഖുറാനും ഇന്ത്യന്‍ താരം ഇമ്രാനും തമ്മില്‍ നടന്ന മത്സരം ആവേശമായി. വനിതാ വിഭാഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബോക്‌സിങ് താരങ്ങളായ രഞ്ജന, ശ്വേത എന്നിവര്‍ ഏറ്റുമുട്ടി. 13 വിഭാഗങ്ങളിലും വ്യത്യസ്ത മത്സരങ്ങള്‍ അരങ്ങേറി, നാല് റൗണ്ട് , ആറ് റൗണ്ട് എന്നിങ്ങനെ ഇടിയുടെ പഞ്ചില്‍ പോയിന്റ് കണക്ക് കൂട്ടിയാണ് ബോക്‌സിങ്ങിന്റെ വിധിനിര്‍ണയം നടന്നത്. തമിഴ്‌നാട് സ്വദേശിയായ തിരുച്ചെല്‍വം, തിരുവനന്തപുരം സ്വദേശി, വിഷ്ണു, ശ്രാവണ്‍ ദാസ് തുടങ്ങിയവര്‍ മത്സരത്തില്‍ മെഡല്‍സ് സ്വന്തമാക്കി. കേരള ബോക്‌സിങ് കൗണ്‍സില്‍ പ്രസിഡന്റ് വാജിത്, സെക്രട്ടറി ജോയി ജോര്‍ജ്, ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളായി.

Tags: boxingactorantonyPEPEvargheese
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies