ചെന്നൈ: ഇസ്ലാമിക ഭീകര സംഘടനയായ ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്ന സംശയിക്കുന്നയാളെ തമിഴ്നാട്ടിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു. ചെന്നൈ പുരശൈവാക്കം സ്വദേശി അൽഫാസിദിയെയാണ് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തത്.
ഐഎസ് തീവ്രവാദ കേസിൽ തമിഴ്നാട്ടിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ് തുടരുകയാണ്. ഇന്ന് പുലർച്ചെ 3.30 നാണ് 16 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചത്. ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് തിരുമുല്ലൈവാസൽ ഗ്രാമത്തിലെ ഫാസിദിന്റെയും സാദിഖിന്റെയും ഫ്‌ളാറ്റുകളിലും റെയ്ഡ് നടത്തിയതായും റിപ്പോർട്ടുണ്ട്.
VIDEO | Tamil Nadu: NIA conducts searches at 15 locations in Thirumullaivasal and Mayiladuthurai in connection with an ongoing investigation. More details are available. #TamilNaduNews
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/cU3DKFZGEm
— Press Trust of India (@PTI_News) January 28, 2025
2022 ഒക്ടോബറിൽ കോയമ്പത്തൂർ ക്ഷേത്രത്തിന് സമീപം നടന്ന കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കഴിഞ്ഞ വർഷം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്ഫോടനം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് വിവരം.
പട്ടാളി മക്കൾ കക്ഷി നേതാവ് വി രാമലിംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ ദിവസങ്ങൾക്ക് മുമ്പ് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. 2019ലാണ് കൊലപാതകം നടന്നത്. പ്രതികൾക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധമുണ്ട്.















