ഐസിസിയുടെ 2024-ലെ ഏറ്റവും മികച്ച താരമായി ഇന്ത്യയുടെ പേസ് ഗൺ ജസ്പ്രീത് ബുമ്ര. താരത്തിന് സർ ഗാരി സോബേഴ്സിന്റെ പേരിലുള്ള ട്രോഫി സമ്മാനിക്കും. ഹാരിബ്രൂക്ക്, ട്രാവിസ് ഹെഡ്, ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് പട്ടികയിലെ ഏക ബൗളറായ ബുമ്ര പുരസ്കാരം നേടുന്നത്. പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ബുമ്ര. ടി20 ലോകകപ്പിലും മറ്റ് ടെസ്റ്റ് പമ്പരകളിലും ഇന്ത്യയുടെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച താരം 21 മത്സരങ്ങളിൽ നിന്ന് 86 വിക്കറ്റുകൾ സ്വന്തമാക്കിയ പ്രകടനമാണ് നിർണായകമായത്.
നേരത്തെ ഐസിസി ടെസ്റ്റിലെ മികച്ച പുരുഷ താരമായി ജസ്പ്രീത് ബുമ്രയെ തിരഞ്ഞെടുത്തിരുന്നു. പുറത്തേറ്റ പരിക്കിനെ തുടർന്ന് ഏറെ നാളായി കളത്തിന് പുറത്തായിരുന്നു ബുമ്ര കഴിഞ്ഞ വർഷമാണ് വീണ്ടും മൈതാനത്തേക്ക് മടങ്ങിയെത്തിയത്. പോയവർഷം ഒരുപിടി റെക്കോർഡുകളാണ് ഇന്ത്യൻ താരം സ്വന്തം പേരിലാക്കിയത്.
2024 അവസാനിച്ചപ്പോൾ ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു ബുമ്ര. 71 വിക്കറ്റുകളാണ് വലം കൈയൻ പിഴുതത്. ഗസ് അറ്റ്കിൻസ്റ്റണെയാണ് (52) പിന്നിലാക്കിയത്. 357 ഓവറുകൾ എറിഞ്ഞപ്പോഴും എക്കോണമി റേറ്റ് 2.96 നിലനിർത്താൻ താരത്തിന് കഴിഞ്ഞു. 14.92 ആയിരുന്നു ശരാശരി. ഒരു കലണ്ടർ വർഷം 70 ലേറെ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുമ്ര. രവിചന്ദ്രൻ അശ്വിൻ, കപിൽ ദേവ്, അനിൽ കുബ്ലെ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.
Four match-winning nominees, but one stands above the rest 🏆
Unveiling the Sir Garfield Sobers Trophy recipient for 2024 ICC Men’s Cricketer of the Year 👏 pic.twitter.com/ijnsTutTuB
— ICC (@ICC) January 28, 2025