കണ്ണൂർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) എതിരെ സിപിഎം. എഐ മൂത്താൽ വരാനിരിക്കുന്നത് സോഷ്യലിസം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു.
എഐ വന്നാൽ അറുപതു ശതമാനം തൊഴിൽ നഷ്ടമാകും. ആളുകളുടെ ക്രയവിക്രയ ശേഷി നഷ്ടമാകും. മുതലാളിയുടെ സമ്പത്ത് വാങ്ങാൻ ആളുണ്ടാവില്ല. അത് സോഷ്യലിസത്തിലേക്ക് നയിക്കും. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് എം. വി ഗോവിന്ദൻ പറഞ്ഞു.
മുൻപ് കമ്പ്യൂട്ടറിന്റെ പ്രാരംഭ കാലത്തും സമാന നിലപാടുമായി സിപിഎം എത്തിയിരുന്നു. ‘തൊഴില്‍ തിന്നുന്ന ബകന്‍’ എന്ന പേരില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരേ സിപിഎം മുഖ പ്രസിദ്ധീകരണമായ ചിന്ത വാരിക വൻ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.















