അലാസ്ക: പരിശീലന പറക്കലിനിടെ നിലംപൊത്തി യുദ്ധവിമാനം. അമേരിക്കയുടെ വ്യോമസനാ വിമാനമാണ് നിലം പതിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അലാസ്കയിലായിരുന്നു സംഭവം. ഈൽസൺ വ്യോമസേനാ താവളത്തിൽ പരിശീലനം നടത്തുന്നതിനിടെ F-35 യുദ്ധവിമാനം കുത്തനെ വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
BREAKING: F-35 has crashed in Alaska pic.twitter.com/ZLqlADWWbU
— The Spectator Index (@spectatorindex) January 29, 2025
ഒറ്റ സീറ്റ് മാത്രമുള്ള യുദ്ധവിമാനമാണിത്. നിയന്ത്രണം നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ പൈലറ്റ് പാരച്യൂട്ടിന്റെ സഹായത്തോടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. നിസാര പരിക്കേറ്റ ഇദ്ദേഹത്തെ ബാസെറ്റ് ആർമി ആശുപത്രിയിലേക്ക് മാറ്റി. അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളിൽ ഏറ്റവും വിലയേറിയ യുദ്ധവിമാനമാണ് F-35 ലൈറ്റിനിംഗ് II. ലോക്ഹീദ് മാർട്ടിനാണ് നിർമാതാക്കൾ.















