മറ്റൊരു സൈനിക പശ്ചാത്തലത്തിലുള്ള ചിത്രത്തിനായി മോഹൻലാലും മേജർ രവിയും ഒന്നിക്കുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരു യുട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം. എമ്പുരാന്റെ ടീസർ ലോഞ്ചിന് ശേഷമാണ് താരം ഇക്കാര്യം പറഞ്ഞത്.മോഹൻലാലുമായി ഒരു പ്രോജക്ട് പ്ലാനിംഗിലുണ്ടെന്നും.
വേറെ കുറച്ച് ഘടകങ്ങൾ കൂടി അതിൽ ചേർന്നാൽ യാഥാർത്ഥ്യമാകുമെന്നും മേജർ രവി പറഞ്ഞു. സൈന്യത്തിന്റെ പശ്ചാത്തലമുള്ള സിനിമയായിരിക്കും. ഒരു ഓപ്പറേഷനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. കീർത്തി ചക്രയുടെ ലെവവിലുള്ള സിനിമയല്ല ഇത് മറ്റൊരു ലെവലിലുള്ളതാണ്.
ആ കഥാപാത്രമല്ല വേറൊരു കഥാപാത്രമാണെന്നും ഈ വർഷം ഉണ്ടാകുമെന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം.
കീർത്തി ചക്ര,കുരുക്ഷേത്ര, കർമ്മ യോദ്ധ, കാണ്ഡഹാർ,1971, ബിയോണ്ട് ദി ബോർഡർ, പുനർജനി എന്നിവയാണ് ഇരുവരും ഒരുമിച്ച സിനിമകൾ.