നിവിൻ പോളി നായകനായി വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2012-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്. പിന്നീട് അങ്ങോട്ട് കലാലയങ്ങളിൽ തരംഗം തീർക്കാൻ ചിത്രത്തിന് സാധിച്ചു. അന്ന് വിനീത് മലയാളത്തിന് പരിചയപ്പെടുത്തിയ നായികയായിരുന്നു ഇഷാ തൽവാർ.തട്ടമിട്ട് ആയിഷയായി വന്ന ഇഷയെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. തട്ടം ഒരു ഫാഷനാവുകയും ചെയ്തു.
ഇതിന് ശേഷം വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ഇഷ മലയാളത്തിൽ ചെയ്തുള്ളു. പക്ഷേ അതൊന്നും ശ്രദ്ധിക്കപ്പെട്ടതുമില്ല. മോഡലിംഗിൽ നിന്നാണ് ഇഷ വെള്ളിത്തിരയിലേക്ക് എത്തുന്നത്. വിവിധ ഭാഷകളിൽ അഭിനയിച്ച താരത്തിന്റെ പുത്തൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഇതിൽ നടിക്ക് അപ്പാടെ മാറ്റം സംഭവിച്ചെന്നാണ് മലയാളികൾ പറയുന്നത്. കോൾഡ് പ്ലേ കൺസേർട്ടിനെത്തിയ താരത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു ചാനൽ കാമറയിൽ പെട്ട നടി ആവേശത്തോടെ പ്രതികരിക്കുന്നതാണ് വീഡിയോ. മുഖത്തും കുത്തിലും ടാറ്റുവുമായെത്തിയ താരത്തെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. താരം മറ്റൊരു വൈബിലാണെന്ന് പറയുന്നവരും ചുരുക്കമല്ല.
Coldplay Concert | અભિનેત્રી Isha Talwarએ કોલ્ડપ્લેને લઈ શું કહ્યું? | Tv13gujarati
.
.#Gujarat #Ahmedabd #coldplayconcert #ishatalwar #tv13gujarati #hakthigujarati pic.twitter.com/Q6U7eXJyYo— TV13 Gujarati (@tv13gujarati) January 27, 2025