കൊല്ലം: തഴുത്തലയിൽ 74-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 35-കാരനായ കണ്ണനല്ലൂർ സ്വദേശി സുരേഷിനെയാണ് നാട്ടുകാർ കൈകാര്യം ചെയ്ത ശേഷം പൊലസിന് കൈമാറിയത്. ക്ഷേത്രത്തിന് അന്നദാനത്തിന് പോയ വൃദ്ധയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ക്ഷേത്രത്തിലേക്ക് പെട്ടെന്ന് എത്തിക്കാമെന്ന് പറഞ്ഞ് വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ പ്രതി ഓടി പോകാൻ ശ്രമിച്ചു. എന്നാൽ പിന്തുടർന്ന് പിടികൂടിയ നാട്ടുകാർ പ്രതിയെ വളഞ്ഞിട്ട് തല്ലി.
ഇയാളുടെ മുഖത്തും തലയ്‌ക്കും ശരീരത്തിലാസകലും പരിക്കുണ്ട്. പിന്നീടാണ് പൊലീസിന് കൈമാറിയത്. പ്രതിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അറിയിച്ചു.















