എറണാകുളം: രേഖകളില്ലാതെ കാണപ്പെട്ട ബംഗ്ലാദേശികളെ പിടികൂടി പൊലീസ്. കോടനാട് പൊലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ‘ഓപ്പറേഷൻ ക്ലീൻ റൂറലിന്റെ’ ഭാഗമായി നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്.
രണ്ടാഴ്ച മുൻപ് പെരുമ്പാവൂരിലെ ബംഗാൾ കോളനിയിൽ നിന്ന് തസ്ലീമ നിഗം എന്ന ബംഗ്ലാദേശ് സ്വദേശിനിയെ പിടികൂടിയിരുന്നു. യുവതിയെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ ബംഗ്ലാദേശികൾ കേരളത്തിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പലസ്ഥലങ്ങളിൽ നിന്നായി പൊലീസ് അഞ്ച് ബംഗ്ലാദശികളെ പിടികൂടി.
ഈ മാസം ഇതുവരെ 7 ബംഗ്ലാദശികളെയാണ് ഇത്തരത്തിൽ പിടികൂടിയത്. ഇവർ എറണാകുളത്ത് പെരുമ്പാവൂർ, എടത്തല, കോടനാട് മേഖലകളിലാണ് താമസിച്ചിരുന്നത്. പ്രതികൾ ബംഗ്ലാദേശിൽ നിന്ന് മുർഷിദാബാദിലേക്ക് വരികയും അവിടെ നിന്ന് ബെംഗളുരുവിലെത്തി രേഖകളൊക്കെ മാറ്റി കേരളത്തിൽ എത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.















