കരിയറിലും ജീവിതത്തിലും ഒരു മോശം സമയത്തിലൂടെയാണ് നടൻ നിവിൻ പോളി കടന്നുപോകുന്നത്. വലിയൊരു തിരിച്ചുവരവിന് ശ്രമിക്കുന്ന താരത്തെ അടുത്തിടെ പൊതുവേദികളിലൊന്നും അധികം കാണാറില്ല. താരത്തിനെതിരെ ഒരു പീഡന ആരോപണവും ഉയർന്നിരുന്നു. എന്നാൽ ഇത് കെട്ടിച്ചമച്ചതാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. നിവിന്റെ ഭാരം കൂടിതയതും ഒരുവിഭാഗം പേർ വലിയ തോതിൽ പരിഹസിക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ താരത്തിന്റെ ഉറ്റ സുഹൃത്ത് സിജു വിൽസൺ നടത്തിയ വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്.
നിവിന്റെ ഒരു തിരിച്ചുവരവിനായാ ഞാനും ഏറെ കാത്തിരിക്കുകയാണ്. അത് വൈകാതെയുണ്ടാകും. അവൻ ചില ചിത്രങ്ങൾ ഏറ്റെടുത്ത കാര്യം ഓൺലൈൻ ചാനലിലുകളിലൂടെ അറിഞ്ഞു. അവനെ അധികം സോഷ്യൽ മീഡിയയിൽ കാണാത്തത് പുതിയ ചിത്രങ്ങളുടെ തിരക്കു കാരണമാകും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അവനെതിരെ ഒരു തെറ്റായ ആരോപണം ഉയർന്നത് നിവിന് വലിയൊരു ട്രോമയായി.
അതിന് ശേഷം നിവിൻ അധികം പുറത്തിറങ്ങി കണ്ടില്ലെന്നും സിജു മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. നിവിനെ കാണാറില്ലെ എന്നായിരുന്നു അവരുടെ ചോദ്യം. ഇടയ്‌ക്ക് വിളിക്കാറുണ്ടെന്നും സിജു പറഞ്ഞു. അതൊരു തെറ്റായ ആരോപണമായിരുന്നു വ്യാജ ആരോപണമെന്ന് തെളിഞ്ഞല്ലോ. ഇടയ്‌ക്ക് വിളിച്ചപ്പോൾ അതൊരു ട്രോമയാണെന്നും നിവിൻ പറഞ്ഞതായും സിജു പറഞ്ഞു.