ബോളിവുഡ് സ്റ്റാർ ഹൃത്വിക് റോഷനും ഇന്റീരിയര്‍ ഡിസൈനറുമായ സൂസന്‍ ഖാന്റെ വിവാഹമോചനം ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചിരുന്നു. നടന്‍ സഞ്ജയ് ഖാന്റെ മകളായ സൂസന്‍റെയും സംവിധായകൻ രാകേഷ് റോഷന്റെ മകനായ ഹൃത്വിക്കിന്റെയും വിവാഹം 2000 ഡിസംബറിലായിരുന്നു.
ഇരുവര്‍ക്കും ഹ്രെഹാന്‍, ഹൃദാന്‍ എന്നീ രണ്ട് ആണ്‍മക്കളുമുണ്ട്. 14 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014-ലാണ് ഇരുവരും പിരിയുന്നത്. എന്തായിരുന്നു വേർപിരിയലിന് കാരണമെന്ന് ആരാധകരുടെ അന്വേഷിക്കാതിരുന്നില്ല. എന്നാൽ വ്യക്തമായ കാരണങ്ങളൊന്നും അറിഞ്ഞതുമില്ല. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് നടന്റെ പിതാവ്. ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു അവർ വേർപിരിഞ്ഞതെന്നാണ് രാകേഷ് റോഷൻ പറയുന്നത്. പുതിയൊരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
“അവർക്കിടയിൽ എന്താണോ സംഭവിച്ചത്, അത് സംഭവിച്ചു. എന്നെ സംബന്ധിച്ച് സൂസൻ സൂസനാണ്. അവർ പ്രണയത്തിലായവരായിരുന്നു, അവർ തന്നെയാണ് തെറ്റിദ്ധാരണയിലായതും, അവർ അത് പരിഹരിക്കുകയും വേണം. ഞങ്ങളെ സംബന്ധിച്ച് സൂസൻ ഇപ്പോഴും കുടുംബാംഗമാണ്”. —രാകേഷ് റോഷൻ പറഞ്ഞു.















