മാർക്കോ സിനിമയെക്കുറിച്ച് ഞാൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. .എക്സ്ട്രാ ഡീസന്റ് (ഇ.ഡി) എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് സുരാജ് മാർക്കോയെ കുറിച്ച് പരാമർശം നടത്തിയത്. എക്സ്ട്രാ ഡീസന്റിൽ വെട്ടിക്കീറലുകളോ ആൾക്കാരെ കൊല്ലലോ ഒന്നുമില്ല. ധൈര്യപൂർവം പിള്ളേരുമായി പോകാം എന്നായിരുന്നു സുരാജിന്റെ പരാമർശം.
ഇതോടെ ഉണ്ണി മുകുന്ദനെയും മാർക്കോയെയും ഇകഴ്‌ത്തിക്കാട്ടിയെന്ന് ആരോപിച്ച് സുരാജിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. പക്ഷേ അന്നൊന്നും സുരാജ് അതിൽ ഒരു വ്യക്തത വരുത്താൻ തയാറായതുമില്ല. പുത്തൻ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് താരം മാർക്കോയിലെ പ്രതികരണത്തെക്കുറിച്ച് സംസാരിച്ചത്.
“മാർക്കോയെ കുറിച്ചുള്ള തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാനും അത് കണ്ടിരുന്നു. ഒരിക്കലും ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല. ഇഡി സിനിമയിൽ എന്റെ കഥാപാത്രം സൈക്കോ കഥാപാത്രമായിരുന്നു. അതേ കുറിച്ച് പറഞ്ഞപ്പോൾ മുന്നിലിരുന്നയാൾ എന്നോട് ചോദിച്ചു ആഹാ… സൈക്കോയാണോയെന്ന്. അപ്പോൾ നിങ്ങളുടേതിലും ഉണ്ടോ വെട്ടും കുത്തുമെന്ന് ചോദിച്ചു.
അപ്പോൾ ഞാൻ മറുപടിയായി പറഞ്ഞു. എന്റേത് സൈക്കോ കഥാപാത്രമാണെന്നേയുള്ളു അല്ലാതെ വെട്ടും കുത്തുമൊന്നുമില്ലെന്ന്. ഇങ്ങനെയാണ് പറഞ്ഞത്”. —-സുരാജ് പറഞ്ഞു.മാർക്കോ കണ്ടിരുന്നുവെന്നും സിനിമ ഒരുരക്ഷയുമില്ലെന്നും ഉണ്ണി മുകുന്ദൻ തകർത്തെന്നും സുരാജ് പറഞ്ഞു. ശേഷം ഉണ്ണിക്ക് മെസേജ് അയച്ചിരുന്നു. സംവിധായകൻ എന്റെ സുഹൃത്താണ്. എല്ലാ സിനിമകളും ഓടണ്ടേ..യെന്നും സുരാജ് ചോദിച്ചു.















