മുംബൈ: 29 വർഷമായി ഒളിവിൽ കഴിയുന്ന ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീൽ സംഘാംഗം അറസ്റ്റിൽ. 69 കാരനായ പ്രകാശ് രത്തിലാൽ ഹിംഗുവിനെ കർണാടകയിലെ ഹൂബ്ലിയിൽ നിന്ന് മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. ആർതർ റോഡ് ജയിൽ കലാപക്കേസിലെ പ്രതിയാണ് ഇയാൾ.
1996-ലാണ് ആർതർ റോഡ് ജയിൽ കലാപം നടന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ദാവൂദ് ഇബ്രാഹിമന്റെയും ഛോട്ടാ രാജന്റെയും സംഘങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. കേസിന്റെ വിചാരണയിൽ നടക്കുന്നതിനിടെയാണ് പ്രതി ഒളിവിൽ പോയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഹൂബ്ലിയിൽ എത്തിയത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ മുംബൈയിലെ അറസ് ജോഷി മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.