ശിവിലിംഗത്തിന് മുകളിൽ ചവിട്ടി നിന്ന് റീൽസ് ചിത്രീകരിച്ച ഗുണ്ടയെ പഞ്ഞിക്കിട്ട് നാട്ടുകാർ. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ
ജില്ല ആശുപത്രിയിൽ മെഡിക്കൽ പരിശോധയ്‌ക്ക് കൊണ്ടു പോകുമ്പോഴാണ് നാട്ടുകാർ കൂട്ടമായെത്തി കൈകാര്യം ചെയ്തത്.
പിന്നാലെ പൊലീസ് ഇയാളെ രക്ഷിച്ച് കൊണ്ടുപോവുകയായിരുന്നു. ഇമ്രാൻ സുഖ എന്ന സ്ഥിരം ക്രിമിനിലിനെയാണ് പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം വീഡിയോ ചിത്രീകരണത്തിന് വേണ്ടിയാണ് ഇയാൾ ശിവലിംഗത്തിൽ ചവിട്ടി നിന്നത്. ബജ്രംഗ് ദൾ, വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ പാെലീസ് സ്റ്റേഷനിലെത്തി പ്രതിക്കെതിരെ പരാതി നൽകിയിരുന്നു.
വീഡിയോയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയത്. ഹിന്ദു ദൈവങ്ങളെ ബോധപൂർവം അവഹേളിക്കുന്നത് ഇയാൾക്ക് പതിവാണെന്നും പൊലീസ് പറയുന്നു. വീഡിയോ പുറത്തുവന്നതോടെ പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തുവന്നു. കൊടും ക്രിമിനിലായ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും അടുത്തിടെയാണ് പ്രതി ജയിലിൽ നിന്ന് ഇറങ്ങിയതെന്നും രത്ലം പൊലീസ് പറഞ്ഞു.
Radical Islamist Imran put his feet on Shivling to insult Hindus in Ratlam MP.
Hindus treated him well. pic.twitter.com/70SbG1NZrF
— Sunanda Roy 👑 (@SaffronSunanda) January 31, 2025















