കൊല്ലം: കുണ്ടറയിൽ പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 3 ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടേതാണ്.
പീഡനത്തിൽ മനംനൊന്ത് 2017 ജനുവരിയിൽ പെൺകുട്ടി ജീവനൊടുക്കിയിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. മാത്രമല്ല പോസ്റ്റുമോട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ അവഗണിക്കുകയും ചെയ്തു. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഡിജിപിക്ക് അടക്കം പരാതി നൽകിയിരുന്നു. പിന്നാലെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.
ഇതിനിടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി പീഡനം കുട്ടിയുടെ പിതാവിന് മേൽ കെട്ടിവയ്‌ക്കാനുള്ള ശ്രമവും മുത്തച്ഛൻ നടത്തിയിരുന്നു. പേരക്കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുത്തശ്ശിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.