പിതാവിന്റെ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മകനും അമ്മയും ഉൾപ്പടെ മൂന്നുപേർ പിടിയിൽ. കൊൽക്കത്തയിലെ ഇഎം ബൈപാസിന് സമീപമായിരുന്നു കൊലപാതകം. പിതാവിനൊപ്പം റോഡ് സൈഡിലെ ചായ കടയിൽ ഇരുന്ന യുവതിയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 9നായിരുന്നു നടുക്കുന്ന കാെല
16-കാരനും അമ്മയും ഒരു 22-കാരനുമാണ് പിടിയിലായത്. അമ്മയും മകനും ഭർത്താവിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞു. പിന്നീട് ഇവർ കൊലപാതകം ആസൂത്രണം ചെയ്തു. തുടർന്ന് കാറിന്റെ ജിപിഎസ് മുഖേന പിതാവിനെ പിന്തുടർന്നു. ചായക്കടയിൽ എത്തിയപ്പോൾ പിതാവിനൊപ്പം കാമുകിയെ കണ്ടു. തൊട്ടുപിന്നാലെ മൂർച്ചയേറി ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മമത സർക്കാരിനെതിരെ ആഞ്ഞടിച്ചു. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും മജുംദാർ ആവശ്യപ്പെട്ടു. കൊൽക്കത്ത സുരക്ഷിതമെന്ന് എത്ര കള്ളത്തരം പറഞ്ഞാലും മമതയുടെ ഭരണത്തിന് കീഴിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സംസ്ഥാനത്തെ സ്ത്രീകളാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.