ടെലിവിഷൻ- സിനിമാ താരം വീണ നായർ വിവാഹമോചിതയായി. മുൻ ഭർത്താവ് ആർ ജെ അമനോടൊപ്പം തിരുവനന്തപുരം കുടുംബ കോടതിയിലെത്തിയ വീണ, ഔദ്യോഗികമായി വിവാഹമോചനത്തിന്റെ നടപടികൾ പൂർത്തിയാക്കി. അമനോടൊപ്പം കുടുംബ കോടതിയിൽ നിൽക്കുന്ന വീണയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എല്ലാത്തിനും ഫുൾ സ്റ്റോപ്പ് ഇടേണ്ട സമയമായെന്നും അത് ഉടനെ തന്നെ എല്ലാവരെയും അറിയിക്കുമെന്നും ഒരു അഭിമുഖത്തിൽ വീണ നായർ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ കാരണം താരം വെളിപ്പെടുത്തിയിരുന്നില്ല. അമനിൽ നിന്നും അകന്നാണ് കഴിയുന്നതെന്നും നിയമപരമായി വിവാഹമോചനത്തിന് ശ്രമം നടക്കുന്നുവെന്നും വീണ നേരത്തെ തുറന്നുപറഞ്ഞിരുന്നു.
ഇതിനിടെ വീണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റും ഏറെ ചർച്ചയായി. “ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഒരുപാട് ആലോചിച്ച് രണ്ട് വർഷത്തിന് ശേഷം ഇതാണ് ശരിയെന്ന് തോന്നി. എല്ലാവരും സന്തോഷമായിരിക്കട്ടെ”- എന്നാണ് വീണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.















