പൂനെയിലും മോശം ഫോം തുടർന്ന മലയാളി താരത്തെ രൂക്ഷമായി പരിഹസിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജു സാംസൺ ആദ്യ മൂന്ന് മത്സരത്തിലേതു പോലെ വീണ്ടും ഷോർട്ട് ബോൾ കെണിയിൽ വീണാണ് പുറത്തായി. മൂന്ന് പന്തിൽ ഒരു റൺസായിരുന്നു സമ്പാദ്യം.
പമ്പരയിൽ ഇതുവരെ 35 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. മൂന്ന് മത്സരങ്ങളിലും ആർച്ചറുടെ അതിവേഗ ഷോട്ട് ബോളുകൾക്ക് മുന്നിൽ ബാറ്റ് വച്ച് കീഴടങ്ങിയ സഞ്ജു മഹാരാഷ്ട്രയിലും അതേ തെറ്റ് ആവർത്തിക്കുകയായിരുന്നു. സാകിബ് മഹ്മൂദാണ് താരത്തെ ഷോട്ട് ബോളിൽ വീഴ്‌ത്തിയത്. ഇതുവരെ അഞ്ചോവറിലധികം സഞ്ജുവിന് ക്രീസിൽ തുടരനായിട്ടില്ല. ഇതിനിടെയാണ് ആകാശ് ചോപ്ര വീണ്ടും താരത്തെ പരിഹസിച്ചത്. നേരത്തെയും ഷോട്ട്ബോളിൽ പുറത്തായ സഞ്ജുവിനെ ചോപ്ര വിമർശിച്ചിരുന്നു.
“ഇന്ത്യക്ക് ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. സഞ്ജു സാംസൺ ഒരിക്കൽ കൂടി പതിവ് ശൈലിയിൽ പുറത്തായി. എനിക്ക് അവന്റെ ന്യായീകരണ തൊഴിലാളികളെ ഇളക്കിവിടാൻ താത്പ്പര്യമില്ല. പക്ഷേ വസ്തുത അവൻ നാലാം വട്ടവും ഒരേ രീതിയിൽ പുറത്തായി എന്നതാണ്”. –ചോപ്ര പറഞ്ഞു.















