ന്യൂഡൽഹി: വസന്തപഞ്ചമി നാളിൽ ഭാരതീയർക്ക് ആശംസകൾ അറിയിച്ച് ദേശീയ നേതാക്കൾ. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ എക്സിലൂടെ ആശംസകൾ അറിയിച്ചു. വസന്തപഞ്ചമിയുടെയും സരസ്വതി പൂജയുടെയും ശുഭമുഹൂർത്തത്തിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ആശംസകളെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
सभी देशवासियों को बसंत पंचमी और सरस्वती पूजा की बहुत-बहुत शुभकामनाएं।
Best wishes on the auspicious occasions of Basant Panchami and Saraswati Puja.
— Narendra Modi (@narendramodi) February 2, 2025
വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെ അടയാളമായി ആചരിക്കുന്ന വസന്തപഞ്ചമി ദിനത്തിൽ ഭാരതത്തിലെ എല്ലാ പൗരന്മാർക്കും ആശംസകളെന്ന് രാഷ്‌ട്രപതിയും എക്സിലൂടെ അറിയിച്ചു. ഭാരതത്തെ ലോകത്തിലെ തന്നെ അറിവിന്റെ കേന്ദ്രമാക്കി മാറ്റണമെന്ന് സരസ്വതി ദേവിയോട് പ്രാർത്ഥിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.
सभी देशवासियों को बसंत पंचमी और सरस्वती पूजा की हार्दिक शुभकामनाएं! इस उल्लास पूर्ण अवसर तथा विद्या और ज्ञान से जुड़े इस त्योहार पर मैं सभी देशवासियों के लिए सुख-समृद्धि तथा विद्या-विवेक की कामना करती हूं। मां सरस्वती से मेरी प्रार्थना है कि वे भारत को विश्व के ज्ञान-केंद्र के…
— President of India (@rashtrapatibhvn) February 2, 2025
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും വസന്തപഞ്ചമി ആശംസകൾ നേർന്നു. അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവതയായ അമ്മ സരസ്വതി ദേവി എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.
ജ്ഞാനത്തിന്റെ ദേവതയായ സരസ്വതി ദേവി എല്ലാവരുടെയും ജീവിതത്തിൽ അറിവിന്റെ വെളിച്ചം പകരട്ടെയെന്നും സന്തോഷവും ഐശ്വര്യവും ആരോഗ്യവും നൽകി സംരക്ഷിക്കട്ടെയെന്നുമാണ് ജെപി നദ്ദ കുറിച്ചത്. ചിത്രശലഭങ്ങളുടെ ഉത്സവമായി ആഘോഷിക്കുന്ന വസന്തപഞ്ചമി മാഘമാസത്തിലെ വെളുത്തപക്ഷ പഞ്ചമി തിഥിയാണ്. ലോകമെമ്പാടുമുള്ള വിശ്വാസികൾ വിദ്യാരംഭത്തിനും സരസ്വതീപൂജയ്‌ക്കും ഈ ദിവസം തെരഞ്ഞെടുക്കുന്നു.















